Uncategorized
ഇവിഎം കോഴ ആരോപണം; കോൺഗ്രസ് നേതാവിനെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ്.

കാസർഗോഡ് :ഇവിഎം കോഴ ആരോപണത്തിൽ കോൺഗ്രസ് നേതാവിനെതിരെയുള്ള പരാതി കെപിസിസിക്ക് ഇതുവരെ ലഭിച്ചിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് പറഞ്ഞു പരാതി ലഭിച്ചാൽ ഉചിതമായ നടപടി സ്വീകരിക്കും ഈ കാര്യത്തിൽ ഇലക്ഷൻ കമ്മീഷൻ അന്വേഷിക്കുന്നുണ്ടോ എന്ന കാര്യം അറിയില്ലെന്നും അദ്ദേഹം കണ്ണൂരിൽ മാധ്യമങ്ങളോട് പറഞ്ഞു.കെപിസിസി അധ്യക്ഷൻ പദവി ഹൈ കമാൻഡ് തീരുമാനിക്കും. ഡൽഹിയിൽ ഇത് സംബന്ധിച്ച് ചർച്ചകൾ ഇപ്പോൾ നടക്കുന്നില്ല എന്നും ജന്തർ മന്ദിർ സമരവേദിയിലാണ് നേതാക്കൾ എന്നും ഇതിനാലാണ് വൈകുന്നതെന്നും അദ്ദേഹം പറഞ്ഞു.പി കെ ശ്രീമതി ടീച്ചർക്കെതിരായ വ്യാജ പ്രചരണത്തിനെതിരെല്ലാം സണ്ണി ജോസഫ് പ്രതികരിച്ചു.



