മൂന്ന് ദിവസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; തീരുമാനം ഐബിഎ-യുഎഫ്ബിയു ചര്‍ച്ചയ്ക്ക് പിന്നാലെ

ഡല്‍ഹി: ഇന്ന് ആരംഭിക്കാനിരുന്ന മൂന്ന്ദി വസത്തെ രാജ്യവ്യാപക ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു. സമരം തത്കാലത്തേക്ക് മാറ്റിവെച്ചതായി ജീവനക്കാരുടെ സംഘടനകളുടെ സംയുക്ത യൂണിയന് അറിയിച്ചു. ഐബിഎ-യുഎഫ്ബിയു പ്രതിനിധികള്‍ തമ്മില്‍ നടത്തിയ ചര്‍ച്ചയില്‍ ധാരണകളുണ്ടായതിന് പിന്നാലെയാണ് തത്ക്കാലത്തേക്ക് സമരം നീട്ടിവച്ചിരിക്കുന്നത്. എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ഐബിഎ-യുഎഫ്ബിയു ഉന്നതതല സമിതി.ഇടപാടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തില്‍ എല്ലാവര്ക്കും സ്വീകാര്യമായ പരിഹാരം സമിതി പരിശോധിക്കാനാണ് ചര്‍ച്ചയില്‍ തീരുമാനമായിരിക്കുന്നത്. സ്കെയില്‍ 4-ഉം അതിനുമുകളിലുമുള്ള ഓഫീസര്‍മാരുടെ പിഎല്‍ഐ പദ്ധതി പരിഷ്കരിക്കുന്നതിന് സര്‍ക്കാരിനോട് ശിപാര്‍ശ ചെയ്യാനും ധാരണയായിട്ടുണ്ട്.ബാങ്ക് സംഘടനകളുടെ കൂട്ടായ്മയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്റെ നേതൃത്വത്തിലായിരുന്നു പണിമുടക്ക് പ്രഖ്യാപിച്ചിരുന്നത്. ഇന്ന് 9.30ന് നടത്തിയ ചര്‍ച്ചയിലാണ് ചില സുപ്രധാന കാര്യങ്ങളില്‍ ധാരണയുണ്ടായിരിക്കുന്നത്. ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി മാറ്റുക, പെന്ഷന് പരിഷ്കരണം നടപ്പിലാക്കുക, എന്‍പിഎസ് ജീവനക്കാര്‍ക്ക് പഴയ പെന്ഷന് പദ്ധതിയിലേക്ക് മാറാന്‍ അവസരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പണിമുടക്ക് തീരുമാനിച്ചിരുന്നത്. മൂന്ന് ദിവസത്തെ സമര പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച ബാങ്ക് പ്രവര്‍ത്തിച്ചിരുന്നു.




