Uncategorized
കണ്ണൂർ പഴയങ്ങാടിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം; ഒരാളുടെ നില ഗുരുതരം,16 പേർക്ക് പരിക്ക്

കണ്ണൂർ പഴയങ്ങാടിയിൽ ബസും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം. 16 പേർക്ക് പരിക്ക്. ഒരാളുടെ നില ഗുരുതരം. നിയന്ത്രണം വിട്ട ബസ് ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റവരെ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




