Uncategorized

തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ നടപടികൾക്കെതിരെ ഇടതുപാർട്ടികൾ രാജ്യവ്യാപക പ്രതിഷേധം നടത്തും: എം എ ബേബി

വോട്ട് പുനക്രമീകരണത്തിൻ്റെ പേരിൽ അനധികൃതമായി വോട്ടുകൾ വെട്ടിമാറ്റുകയും ചീഫ് ഇലക്ഷൻ കമ്മീഷണർ ​ഗ്യാനേഷ് കുമാർ നടത്തുന്ന നടപടികൾക്കെതിരേയും രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്ന് സി പി ഐ എം ജനറൽ സെക്രട്ടറി എം എ ബേബി. ദില്ലിയിൽ മാ​ധ്യമങ്ങളെ കാണുകയായിരുന്നു ഇടതു നേതാക്കൾ.ഇടത് പാർട്ടികൾ വിഷയം ചർച്ച ചെയ്തുവെന്നും സെപ്റ്റംബർ 26 മുതൽ ഒക്ടോബർ 2 വരെ രാജ്യവ്യാപക പ്രതിഷേധം നടത്തുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് ഗുരുതരമായ സാഹചര്യമാണ് നിലനിൽക്കുന്നത്. അഞ്ച് ഇടത് പാർട്ടികൾ സംയുക്തമായി പ്രതിഷേധത്തിൽ പങ്കെടുക്കുമെന്നും പ്രതിപക്ഷ പാർട്ടികളുടെ വിശാല ഐക്യം വേണമെന്നും അദ്ദേ​ഹം പറഞ്ഞു. അതിനു വേണ്ടി ചർച്ചകൾ നടക്കുകയാണെന്നും രാഷ്ട്രീയ പാർട്ടികൾ മാത്രമല്ല, സാമൂഹിക സംഘടനകൾ ഉൾപ്പെടെ ഒരുമിക്കണമെന്നും ഗ്യാനേഷ് കുമാറിനെ പുറത്താക്കണമെന്നും എം എ ബേബി പറഞ്ഞു. തെരഞ്ഞെടുപ്പ് കമ്മിഷൻ്റെ വിശ്വാസ്യത നഷ്ടപ്പെട്ടുവെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷൻ ഭരണഘടന സ്ഥാപനം ആണ്, ഭരണഘടനയിൽ ഊന്നിയാണ് പ്രവർത്തിക്കേണ്ടതെന്നും സുതാര്യമായ തെരഞ്ഞെടുപ്പ് നടത്തണമെന്നും അദ്ദേ​ഹം ആവശ്യപ്പെട്ടു. ഇപ്പൊൾ എസ് ഐ ആർ ൻ്റെ മറവിൽ എന്താണ് നടക്കുന്നതെന്നും ഗ്യാനേഷ് കുമാർ രാജി വെയ്ക്കണമെന്നും സ്ഥാനം ഒഴിയുന്നിലെങ്കിൽ പുറത്താക്കണമെന്നും ഡി രാജ പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button