എംഎസ്എഫ് ആശുപത്രി ഗുണ്ടായിസം: ‘ലീഗ് ഭീഷണിപ്പെടുത്തി പരാതി പിൻവലിപ്പിച്ചാലും ജനങ്ങളെല്ലാം കണ്ടതാണ്, ഒന്നും ഞങ്ങൾ മറന്നിട്ടും ഇല്ല’: എം ശിവപ്രസാദ്

തിരുവനന്തപുരം: മലപ്പുറത്ത് ആശുപത്രിയിൽ കയറി എംഎസ്എഫ് പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ നൽകിയ പരാതി ലീഗിന്റ ഭീഷണിയെ തുടർന്ന് ആശുപത്രി മാനേജ്മെന്റ് പിൻവലിച്ച സംഭവത്തിൽ പ്രതികരണവുമായി എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റെ എം ശിവപ്രസാദ്. ആശുപത്രിയിൽ ഒരു അക്രമമേ നടന്നിട്ടില്ല എന്ന് കാട്ടി പരാതി പിൻവലിക്കുകയാണ് എന്ന് ഹോസ്പിറ്റൽ മാനേജ്മെന്റിനെ ഭീഷണിപ്പെടുത്തി കോടതിയിൽ സത്യവാങ്മൂലം ലീഗ് സമർപ്പിച്ചിരിക്കുകയാണ്. അധികാരത്തിൻ്റെ സ്വാധീനത്തിൽ എല്ലാം മായ ആവുന്നതാണ് ലീഗ് വിദ്യയെന്ന് എം ശിവപ്രസാദ് വിമർശിച്ചു.എംഎസ്എഫുകാർ നടത്തിയ തേർവാഴ്ച എല്ലാവരും കണ്ടതാണെന്ന് പറഞ്ഞ അദ്ദേഹം നിയമം ലീഗിൻ്റെ സ്വാധീനത്തിൻ്റെ വഴിക്കാണ് എങ്കിൽ ആ അനീതിയുടെ നിയമത്തെ തങ്ങൾ എല്ലാ രീതിയിലും ചോദ്യം ചെയ്യും എന്നും പറഞ്ഞു. വി.ഡി. സതീശൻ സംഘരിവാറിൻ്റെ ഓഫീസിൽ കയറിയാൽ, ഞങ്ങൾ ഓഫീസിൻ്റെ പുറത്ത് കേറും എന്നാണ് ലീഗിൻ്റെ ലൈനെന്നും ശിവപ്രസാദ് കുറ്റപ്പെടുത്തി.
ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
അധികാരത്തിൻ്റെ സ്വാധീനത്തിൽ എല്ലാം മായ ആവുന്നതാണ് ലീഗ് വിദ്യ. ഇത് തന്നെയാണ് സംഘപരിവാറിൻ്റെ പണിയും! മലപ്പുറത്ത് ആശുപത്രിയിൽ കയറി MSF ഗുണ്ടകൾ നടത്തിയ അക്രമത്തിൻ്റെ ദൃശ്യങ്ങൾ കേരളമാകെ കണ്ടതാണ്.




