Uncategorized

ഒറ്റപ്പെട്ട ശക്തമായ മഴക്ക് സാധ്യത; ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കനത്ത ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് വേനൽ മഴ എത്തി. ഇന്ന് ഇടുക്കി, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് ആണ്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴക്കാണ് സാധ്യത. ഇന്നലെ പെയ്‌ത മഴയിൽ ഇടുക്കി, കോട്ടയം ജില്ലകളിൽ വ്യാപക നാശനഷ്ടങ്ങൾ ഉണ്ടായിരുന്നു. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യത ഉള്ളതിനാൽ ജാഗ്രതാ പാലിക്കമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂട് വർധിച്ചതോടെ യുപി, ഹരിയാന, രാജസ്ഥാൻ എന്നിവിടങ്ങളിൽ ഉഷ്ണ തരംഗ മുന്നറിയിപ്പ് നൽകി. 46 ഡിഗ്രി സെൽഷ്യസിലേക്ക് താപനില ഉയരും എന്നാണ് മുന്നറിയിപ്പ്. ചൂട് കനത്തതോടെ ജാഗ്രത നിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. തുറസ്സായ സ്ഥലങ്ങളിൽ ജോലി ചെയ്യുന്നവർ ജാഗ്രത പുലർത്തണം.. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പാലിക്കണം എന്നും നിർദേശം . ഡൽഹിയിൽ 45 ഡിഗ്രി സെൽഷ്യസാണ് ഇന്നലെ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില. ചൂട് കനത്തതോടെ രാജ്യത്ത് വൈദ്യുതി ഉപഭോഗവും റെക്കോർഡിൽ എത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button