തമിഴ്‌നാടിന് നൽകാമെങ്കിൽ കർണാടകയും അതർഹിക്കുന്നു; സംവരണം വർധിപ്പിക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയച്ച് ശിവകുമാർ

ബെംഗളൂരു: എസ്‌സി, എസ്ടി വിഭാഗങ്ങളുടെ സംവരണം വര്‍ധിപ്പിക്കുന്ന കര്‍ണാടകയുടെ നിയമത്തിന് ഭരണഘടനയുടെ ഒമ്പതാം പട്ടികയില്‍ ഉള്‍പ്പെടുത്തി സംരക്ഷണം നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ച് കര്‍ണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. സംസ്ഥാനത്ത് പട്ടികജാതി സംവരണം 15 ശതമാനത്തില്‍ നിന്ന് 17 ശതമാനമായും, പട്ടികവര്‍ഗ സംവരണം മൂന്ന് ശതമാനത്തില്‍ നിന്ന് ഏഴ് ശതമാനമായും ഉയര്‍ത്താനാണ് കര്‍ണാടക നിയമനിര്‍മാണം നടത്തിയത്. ബി ആര്‍ അംബേദ്കറുടെ സാമൂഹികവും സാമ്പത്തികവുമായ ജനാധിപത്യമെന്ന ഭരണഘടനാപരമായ കാഴ്ചപ്പാട് നടപ്പിലാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്ന് കത്തില്‍ വിശദീകരിക്കുന്നു1958 മുതല്‍ കഴിഞ്ഞ ഏഴ് പതിറ്റാണ്ടുകളായി ജനസംഖ്യ വര്‍ധിക്കുകയും പുതിയ വിഭാഗങ്ങള്‍ ഉള്‍പ്പെടുകയും ചെയ്തിട്ടും സംവരണ ശതമാനത്തില്‍ മാറ്റമുണ്ടായിരുന്നില്ല. 2011-ലെ സെന്‍സസ് പ്രകാരം കര്‍ണാടകയിലെ ജനസംഖ്യയില്‍ പട്ടികജാതിക്കാര്‍ 17.15 ശതമാനവും പട്ടികവര്‍ഗക്കാര്‍ 6.95 ശതമാനവുമാണ്




