Uncategorized

നാറ്റോ അംഗത്വത്തിന് പകരം യുക്രെയ്നിലെ ഡോൺബാസ് മേഖല റഷ്യയ്ക്ക് നൽകാൻ അമേരിക്ക; വിട്ടുകൊടുക്കില്ലെന്ന് സെലൻസ്കി

കീവ്: അമേരിക്കയുടെ മധ്യസ്ഥതയിൽ നടന്ന റഷ്യ-ഉക്രെയ്ൻ സമാധാന ചർച്ചകൾക്കിടെ നിർണായക വെളിപ്പെടുത്തലുമായി യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി. കിഴക്കൻ യുക്രെയ്നിലെ തന്ത്രപ്രധാനമായ ഡോൺബാസ് മേഖല റഷ്യയ്ക്ക് വിട്ടുനൽകിയാൽ പകരം നാറ്റോ സൈനിക സഖ്യത്തിൽ അംഗത്വം നൽകാമെന്ന് യുഎസ് മധ്യസ്ഥർ പറഞ്ഞതായി സെലെൻസ്കി വെളിപ്പെടുത്തി. അബുദാബിയിലും അയർലൻഡിലും നടന്ന സമാധാന ചർച്ചകൾക്ക് പിന്നാലെ ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇതാദ്യമായാണ് യുക്രെയ്നിൻ്റെ ഭൂപ്രദേശങ്ങൾ വിട്ടുകൊടുക്കുന്നതും നാറ്റോ അംഗത്വവും തമ്മിൽ ബന്ധിപ്പിച്ചുകൊണ്ടുള്ള ഒരു നിർദേശം ചർച്ചകളിൽ ഉയരുന്നതെന്ന് സെലൻസ്കി പറഞ്ഞു. “യുക്രെയ്ന് നാറ്റോ അംഗത്വം ലഭിച്ചാൽ ഡോൺബാസിൽനിന്ന് പിന്മാറുമോ എന്നാണ് അമേരിക്കൻ പ്രതിനിധികൾ ചോദിച്ചത്. ഇതോടെ നാറ്റോ അംഗത്വം വീണ്ടും ചർച്ചകളിൽ സജീവമായിരിക്കുകയാണ്,” സെലൻസ്കി ചൂണ്ടിക്കാട്ടി. നിലവിൽ റഷ്യൻ നിയന്ത്രണത്തിലല്ലാത്ത ഡോൺബാസിലെ പ്രദേശങ്ങൾ കൂടി പൂർണമായും വിട്ടുകൊടുക്കുന്ന കാര്യമാണ് യുഎസ് പറഞ്ഞത്. എന്നാൽ സ്ഥലം വിട്ടുകൊടുക്കാൻ തയാറല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് സെലൻസ്കി. അതേസമയം, ശക്തമായ സുരക്ഷാ ഉറപ്പുകൾ, സൈനിക-പുനർനിർമാണ ഫണ്ടുകൾ, യുക്രെയ്ൻ സൈന്യത്തിന് സമഗ്രമായ പാക്കേജ് തുടങ്ങിയവ യുഎസും മറ്റ് നാറ്റോ സഖ്യകക്ഷികളും ഉറപ്പുനൽകിയാൽ ഇക്കാര്യത്തിൽ രാജ്യത്ത് ജനഹിതപരിശോധന നടത്താൻ തയാറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button