Uncategorized
കെ.എസ്.എഫ്.ഇ പുതിയ എം.ഡി ചുമതലയേറ്റു; തൊഴിലാളി സമരം താൽക്കാലികമായി നിർത്തിവച്ചു

കേരള സ്റ്റേറ്റ് ഫിനാൻഷ്യൽ എന്റർപ്രൈസസിന്റെ (കെ.എസ്.എഫ്.ഇ.) പുതിയ മാനേജിങ് ഡയറക്ടറായി അഭിലാഷ് പി.എൻ. തൃശൂരിലെ ആസ്ഥാനത്ത് ചുമതലയേറ്റു.
ബാങ്കിങ്-ധനകാര്യ സേവന രംഗത്ത് രണ്ട് പതിറ്റാണ്ടിന്റെ പരിചയസമ്പത്തുള്ള അഭിലാഷ് പുരുഷോത്തമൻ, കൊല്ലം ചടയമംഗലം സ്വദേശിയാണ്.
ഐ.സി.ഐ.സി.ഐ. ബാങ്കിന്റെ തിരുവനന്തപുരം സോണൽ ഓഫീസിൽ സെയിൽസ് വിഭാഗം റീജിയണൽ മേധാവിയായി പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം, ധനലക്ഷ്മി ബാങ്ക്, എച്ച്.ഡി.എഫ്.സി. ബാങ്ക്, ശ്രീരാം ട്രാൻസ്പോർട്ട് ഫിനാൻസ് എന്നീ സ്ഥാപനങ്ങളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്




