Uncategorized

കനത്ത മഴ: കോഴിക്കോട് മരം വീണ് വീട് തകർന്നു, ദമ്പതികൾക്ക് പരുക്ക്

നത്ത മഴയെ തുടർന്ന് കോഴിക്കോട് വീടിന് മുകളിലേക്ക് പ്ലാവും കമുകും വീണ് വീട് തകർന്നു. പനങ്ങാട് കൈതച്ചാലിലാണ് സംഭവം. അപകടത്തിൽ ദമ്പതികൾക്ക് പരുക്കേറ്റു. കാപ്പിയിൽ ഭാസ്‌കരന്റെ വീടാണ് തകർന്നത്. സംഭവത്തിൽ ഭാസ്‌ക്കരനും ഭാര്യ പ്രേമയ്ക്കും പരുക്കേറ്റു. തലക്കും കാലിനുമാണ് പരുക്കേറ്റത്.

വീടിൻ്റെ ഓടും പൊട്ടിവീണു. ഇവരെ നിലവിൽ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. തൊഴിലുറപ്പ് തൊഴിലാളിയായ പ്രേമ ഉച്ചക്ക് വീട്ടിൽ ഭക്ഷണം കഴിക്കാൻ വന്നപ്പോഴാണ് അപകടമുണ്ടായത്. ഇവരുടെ വീട്ടുപറമ്പിലെ വീടിന് പിറകിലുള്ള പ്ലാവും, കമുകുമാണ് കടപുഴകിയത്. പ്രദേശത്ത് ഉച്ചയോടെ നല്ല ഇടിമിന്നലുണ്ടായിരുന്നു.അടുത്ത 3 മണിക്കൂറിൽ കോഴിക്കോട് ജില്ലയിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ടുള്ളത്. മുൻപ് സംസ്ഥാനത്ത് ഇന്ന് 9 ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നു. കാസർഗോഡ്, കണ്ണൂർ, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ഒഴികെയുള്ള ജില്ലകളിലായിരുന്നു യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button