Uncategorized
ഒഡീഷ സ്വദേശിയും ഭാര്യയും മുറിയിൽ മരിച്ചനിലയിൽ; സംഭവം പെരുമ്പാവൂരിൽ

പെരുമ്പാവൂരിൽ ഇതര സംസ്ഥാനക്കാരായ യുവാവിനെയും യുവതിയെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഒഡീഷ സ്വദേശി ബുദ്ധിറാം സിങ് ഭാര്യ സുമതി സിംഗ് എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുടിയ്ക്കൽ പെരിയാർ ജംങ്ക്ഷനു സമീപം വാടകമുറിയ്ക്കുള്ളിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. മുറിയിൽ രക്തം തളംകെട്ടിയിട്ടുണ്ട്.പെരുമ്പാവൂർ പൊലീസ് അന്വേഷണമാരംഭിച്ചു. പ്ലൈവുഡ് കമ്പനിയിൽ ജോലിക്കാരായ ഇരുവരും ഉച്ചഭക്ഷണം കഴിക്കാനായി പോയശേഷം തിരികെ വരാതിരുന്നതിനാൽ കമ്പനിയിലെ മറ്റൊരു തൊഴിലാളി അന്വേഷിച്ച് ചെന്നപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.



