ഹോട്ടലിൽ ഭക്ഷണത്തെ ചൊല്ലി തർക്കം; ഹരിയാനയിൽ കുത്തേറ്റ് 45 കാരന് ദാരുണാന്ത്യം

ഹരിയാനയിലെ ഫരീദാബാദിലെ ഒരു ഹോട്ടലിലുണ്ടായ തർക്കത്തെ തുടർന്ന് കുത്തേറ്റ് 45 കാരന് ദാരുണാന്ത്യം. ഷാഹ്‌പൂർ ഗ്രാമവാസികളായ ലക്ഷ്മണാണ് മരിച്ചത്. ആക്രമം തടയാൻ ശ്രമിച്ച ഇദ്ദേഹത്തിന്റെ സഹോദരീപുത്രൻ മഹേഷിനെയും പ്രതികൾ ഉപദ്രവിച്ചു. ലക്ഷ്മണനെ ബന്ധുക്കൾ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ലക്ഷ്മണനും മഹേഷും രാത്രി 10 മണിയോടെ ഫരീദാബാദിലെ സെക്ടർ 62 ചൗക്കിന് സമീപമുള്ള ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ സമയത്ത് നടത്തിപ്പുകാരായ പ്രശാന്ത്, നമൻ, റിങ്കു എന്നിവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. പ്രതികൾ തങ്ങളുടെ ചില കൂട്ടാളികളെ സ്ഥലത്തേക്ക് വിളിച്ചുവരുത്തിയതോടെ തർക്കം സംഘർഷത്തിലേക്ക് നീങ്ങി.തുടർന്ന് ഈ സംഘം ലക്ഷ്മണനെയും മഹേഷിനെയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിനിടെ പലതവണ കുത്തേറ്റ് റോഡിൽ വീണ ലക്ഷ്മണിനെ മഹേഷ് രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും അക്രമികൾ കത്തികളുമായി അദ്ദേഹത്തെ ഓടിച്ച് രക്ഷപ്പെടുകയും ചെയ്തു. ആക്രമണത്തിൽ പരുക്കേറ്റ മഹേഷ് നിലവിൽ ചികിത്സയിലാണ്




