Uncategorized

വനംവകുപ്പിന് രഹസ്യവിവരം, പിടിച്ചത് വിൽപ്പനയ്ക്കെത്തിച്ച രണ്ട് കിലോ വരെ തൂക്കമുള്ള 80തോളം കടൽവെള്ളരികൾ

തിരുവനന്തപുരം: പവിഴപ്പുറ്റുകൾക്കിടയിലും കടലിന്‍റെ അടിത്തട്ടിലെ മണലിലും കാണപ്പെടുന്ന സംരക്ഷിത വിഭാഗത്തിൽപ്പെട്ട കടൽവെള്ളരി വിൽക്കാൻ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ വനംവകുപ്പ് പരുത്തിപ്പള്ളി റേഞ്ച് വനംവകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. പനവൂർ അഞ്ചാംകല്ല് കൂനൻവേണ്ട റോഡരികത്ത് പുത്തൻവീട്ടിൽ അജിമോൻ (46), വെങ്ങാനൂർ വവ്വാമൂല നെല്ലിവിള വടക്കേക്കര വീട്ടിൽ ഷിജുകുമാർ (41) എന്നിവരാണ് കോവളം ലൈറ്റ്ഹൗസിന് സമീപത്ത് നിന്നും പിടിയിലായത്. വിൽപ്പനയ്ക്കായി കൊണ്ടുവന്ന എൺപതോളം കടൽവെള്ളരികളാണ് രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരിൽ നിന്നും ഉദ്യോഗസ്ഥർ പിടികൂടിയത്. രണ്ട് കിലോഗ്രാം വരെ തൂക്കമുണ്ടായിരുന്നു. പ്രതികൾ ഉപയോഗിച്ച വാഹനവും വനംവകുപ്പ് കസ്റ്റഡിയിലെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button