Uncategorized

“കുട്ടികളെ വഴിതെറ്റിക്കുന്നു, സ്ത്രീകളെ അധിക്ഷേപിക്കുന്നു”; തൊപ്പിയും കൂട്ടാളികളും സ്ഥിരം പ്രശ്നക്കാരെന്ന് പൊലീസ്

കൊച്ചി: യൂടൂബർ തൊപ്പിയും കൂട്ടാളികളും സ്ത്രീകളെ ആവർത്തിച്ച് അധിക്ഷേപിക്കുന്നവരെന്ന് പൊലീസ് കോടതിയിൽ. തൊപ്പിയുചേയും കൂട്ടാളികളുചേയും ജാമ്യാപേക്ഷയെ എതിർത്താണ് പൊലീസ് വാദം. സ്ത്രീകളുടെ അന്തസിനെ ഹനിക്കുന്ന തരത്തിൽ പ്രതികൾ ലൈംഗീകചുവയോടെ നിരന്തരം സംസാരിച്ചിരുന്നു. പ്രതികൾക്ക് ജാമ്യം നൽകിയാൽ സമൂഹത്തിനും പൊതുജനത്തിനും നിയമത്തോടുള്ള വിശ്വാസം നഷ്‌ടപ്പെട്ടുമെന്നും പൊലീസ് കോടതിയെ അറിയിച്ചു.

പ്രതികൾ കുട്ടികളെയടക്കം വഴിതെറ്റിക്കണമെന്ന ഉദ്ദേശ്യത്തോടേ പ്രവർത്തിച്ചിരുന്നു. തൊപ്പിയടക്കമുള്ളവർ ഒളിവില്ലെന്നും പ്രതികൾ രാജ്യം വിടാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു. തൊപ്പിയുടെ കൂട്ട് പ്രതി മമ്മുവിൻ്റെ കസ്റ്റഡി റിപ്പോർട്ടിലാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കുന്നത്. കസ്റ്റഡി റിപ്പോർട്ടിൻ്റെ പകർപ്പ് ന്യൂസ് മലയാളത്തിന് ലഭിച്ചു.

സുഹൃത്തുക്കളുടെ നഗ്നദൃശ്യങ്ങൾ സമൂഹമാധ്യമത്തിലൂടെ പ്രചരിപ്പിച്ചെന്ന കേസിൽ തൊപ്പി എന്ന കണ്ണൂർ കല്ല്യാശേരി സ്വദേശി മുഹമ്മദ് നിഹാലിൻ്റെ യൂട്യൂബ് ചാനൽ നീക്കം ചെയ്തിരുന്നു. ആലുവ റൂറൽ സൈബർ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പൊലീസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു യൂട്യൂബിന്റെ നടപടി. അഭിഭാഷകൻ ശ്രീജിത്ത് പെരുമന നൽകിയ പരാതിയിൽ എറണാകുളം റൂറൽ സൈബർ പൊലീസാണ് നിഹാദിനെതിരെ കേസെടുത്തത്.ലഹരിമരുന്ന് ഉപയോഗം, അശ്ലീല പ്രചരണം, പോക്സോ, ലൈംഗിക ചൂഷണം തുടങ്ങിയ ആരോപണങ്ങളും തൊപ്പിക്കെതിരെ പരാതിയിൽ ഉന്നയിച്ചിട്ടുണ്ട്. ഇതിൽ അന്വേഷണം തുടരുകയാണ്. അതിനിടെ സാമൂഹിക മാധ്യമത്തിലെ തത്സമയ സംപ്രേഷണത്തിനിടെ യുവതിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ യൂട്യൂബറായ കണ്ണൂര്‍ ഇരിക്കൂര്‍ സ്വദേശി കെ. മുഹമ്മദി (മമ്മു)വിനെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി നല്‍കിയ പരാതിയിലാണ് നടപടി. തൊപ്പിയുടെ കൂട്ടാളിയാണ് മമ്മു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button