Uncategorized

മദ്യലഹരിയിൽ മകൻ അച്ഛനെ തലക്കടിച്ച് കൊലപ്പെടുത്തി, മകൻ അഭിറാം അറസ്റ്റിൽ

കോഴിക്കോട്: കോഴിക്കോട് വെള്ളിപ്പറമ്പിൽ മദ്യലഹരിയിൽ മകൻ അച്ഛനെ തലയ്ക്കടിച്ച് കൊന്നു. 64 വയസുള്ള ശശിധരനാണ് മരിച്ചത്. മകൻ 29 വയസുള്ള അഭിരാമിനെ വീട്ടിൽ നിന്ന് പൊലീസ് അറസ്റ്റ് ചെയ്തു. രാത്രി 12.45നായിരുന്നു കൊലപാതകം. വീടിനകത്ത് മദ്യപിക്കുന്നത് ചോദ്യം ചെയ്തതിന് പിന്നാലെ മര്‍ദ്ദിച്ച് പട്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അഭിരാം വീട്ടിൽ സ്ഥിരം പ്രശ്നക്കാരനാണെന്ന് പൊലീസ് പറഞ്ഞു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button