Uncategorized
മദീനയിൽ വാഹനാപകടം; മലയാളി യുവാവ് മരിച്ചു

സൗദിയിലെ മദീനയിൽ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. മലപ്പുറം വണ്ടൂർ പാലക്കോട് സ്വദേശി പതിയമ്പാറ നൗഫൽ (36) ആണ് മരിച്ചത്. ആഷ്ട്രൽ ഇൻ്റർനാഷണൽ കമ്പനി ജീവനക്കാരനാണ്.
നാലു മാസം മുമ്പാണ് നൗഫൽ അവധി കഴിഞ്ഞ് ജോലിയിൽ പ്രവേശിച്ചത്. നൗഫൽ ഓടിച്ച കാർ പോസ്റ്റിൽ ഇടിച്ചാണ് അപകടമുണ്ടായതെന്നാണ് വിവരം. മൃതദേഹം മദീനയിലെ അഹമ്മദി ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നാട്ടിലെത്തിക്കാനുള്ള ശ്രമവും ആരംഭിച്ചിട്ടുണ്ട്. ഭാര്യയും രണ്ട് മക്കളുമുണ്ട്.




