Uncategorized

വയോധികന്‍ ആശുപത്രി ശുചിമുറിയില്‍ മരിച്ച സംഭവം; മാക്കുട്ടി മരിച്ചത് 19നല്ല, 20ന് ശുചിമുറിയിലേക്ക് നടന്നുപോകുന്ന ദൃശ്യങ്ങള്‍ പുറത്ത്

തൃശൂര്‍ : തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ശുചിമുറിയില്‍ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായകമാകുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. അന്വേഷണ സമിതിയുടെ ശേഖരിച്ച വിവരങ്ങളാണ് ന്യൂസ് മലയാളത്തിന് ലഭിച്ചിരിക്കുന്നത്.20ന് ഉച്ചതിരിഞ്ഞ് മാക്കുട്ടി റാവുത്തര്‍ നടന്നുപോകുന്നാത് സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത്. കൂടാതെ, 20ന് ഉച്ച തിരിഞ്ഞ് ശുചിമുറി വൃത്തിയാക്കാന്‍ ജീവനക്കാരി എത്തുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്. മാക്കുട്ടി ശുചിമുറിയില്‍ 36 മണിക്കൂര്‍ മരിച്ചുകിടന്നു എന്ന വാദങ്ങള്‍ തെറ്റാണെന്ന് തെളിയിക്കുന്നതാണ് ദൃശ്യങ്ങള്‍.അതോടൊപ്പം, മാക്കുട്ടി റാവുത്തറെ 20ന് ജീവനോടെ കണ്ടെന്നും സംസാരിച്ചുവെന്നും മൂന്ന് ജീവനക്കാരും 11ാം വാര്‍ഡിലെ രോഗികളും അന്വേഷണ സമിതിക്ക് മൊഴി നല്‍കുകയും ചെയ്തിട്ടുണ്ട്.

നേരത്തെ, ഈ മാസം 16ന് അഡ്മിറ്റായ ഇയാള്‍ 19ന് ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജായിപ്പോയി എന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞിരുന്നു. ഇതിലും കൂടുതല്‍ വ്യക്തത വരേണ്ടതുണ്ട്. അന്വേഷണ സമിതിയുടെ പ്രാഥമിക റിപ്പോര്‍ട്ട് ഇന്ന് തന്നെ DMEക്ക് കൈമാറുമെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button