Uncategorized

പത്തനംതിട്ട കോന്നിയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ചു, ആളപായമുണ്ടായില്ല

പത്തനംതിട്ട: ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിക്ക് തീപിടിച്ച് അപകടം. കോന്നി കൂടൽ പോത്തുപ്പാറയിലാണ് സംഭവം. പോത്തുപ്പാറയിൽ പ്രവർത്തിക്കുന്ന പാറ ക്രഷർ യൂണിറ്റിൽ നിന്നും ലോഡുമായി തിരികെ പോകുമ്പോഴായിരുന്നു തീപിടുത്തം ഉണ്ടായത്. 12 മണിയോടെയായിരുന്നു തീപിടുത്തം. ആളപായമില്ല. ഡ്രൈവർ ഉൾപ്പെടെ മൂന്നു പേരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.

എതിരെ വാഹനത്തിൽ വന്നവർ ലോറിയിൽ നിന്നും പുക ഉയരുന്ന കാര്യം ഡ്രൈവറുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെ മൂന്നു പേരും വാഹനത്തിൽ നിന്നും ചാടി ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി.

കോന്നി ഫയർഫോഴ്സ് സ്ഥലത്ത് എത്തി തീ നിയന്ത്രണവിധേയമാക്കിയെങ്കിലും അപ്പോഴേക്കും വാഹനം പൂർണമായും കത്തി നശിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല ഷോർട്ട് സർക്യൂട്ട് ആണെന്നാണ് പ്രാഥമിക നിഗമനം. കൂടൽ പോലീസ് സ്ഥലത്തെത്തി വിശദമായ വിവരങ്ങൾ ശേഖരിക്കുകയാണ്. മോട്ടോർ വാഹന വകുപ്പും പരിശോധന നടത്തും

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button