Uncategorized

ടിപ്പറുകൾ പരിശോധിക്കാൻ മലപ്പുറം ജില്ലയിൽ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റുകള്‍; മണ്ണെടുപ്പ് തടയും; അനധികൃത ക്വാറികള്‍ പൂട്ടിക്കും

മലപ്പുറം: ജില്ലയിലെ അനധികൃത ചെങ്കല്‍, കരിങ്കല്‍ ക്വാറികള്‍ക്കെതിരെയും അനുമതിയില്ലാത്ത മണ്ണെടുപ്പിനെതിരെയും കര്‍ശന നടപടിയെടുക്കാന്‍ കളക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. മലപ്പുറം-വേങ്ങര റോഡില്‍ പാണക്കാട് അടുത്തിടെയുണ്ടായ അതിരൂക്ഷമായ മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തിലാണ് ജിയോളജി, പഞ്ചായത്ത്, പൊലീസ്, റവന്യൂ, ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ വകുപ്പുകളുടെ അടിയന്തര സംയുക്ത യോഗം വിളിച്ചുചേര്‍ത്തത്.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ കണ്ടെത്താനും, പെര്‍മിറ്റില്ലാതെ കുന്നിടിച്ചും മണ്ണെടുത്തുമുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടയാനും ജിയോളജി, പൊലീസ്, റവന്യൂ വകുപ്പുകളിലെ ഉദ്യോഗസ്ഥരെയുള്‍പ്പെടുത്തി പ്രത്യേക പരിശോധനാ സംഘത്തെ നിയോഗിക്കും. അനധികൃത ക്വാറി ഉല്‍പ്പന്നങ്ങളുടെ കടത്ത് തടയുന്നതിനായി പ്രധാന മേഖലകളില്‍ പൊലീസ്, റവന്യൂ, പഞ്ചായത്ത് ഉദ്യോഗസ്ഥര്‍ അടങ്ങുന്ന 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കും.

ക്വാറി ഉല്‍പ്പന്നങ്ങളുമായി വരുന്ന ടിപ്പര്‍ ലോറികള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വാഹനങ്ങളും ചെക്ക് പോസ്റ്റുകളില്‍ കര്‍ശന പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ, അപകടഭീഷണി ഉയര്‍ത്തുന്ന രീതിയില്‍ സംസ്ഥാന-ദേശീയ പാതകളുടെ വശങ്ങളിലുള്ള കയ്യേറ്റങ്ങള്‍ ഉടനടി കണ്ടെത്തി ഒഴിപ്പിക്കാനും യോഗത്തില്‍ തീരുമാനമായി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button