ഓഫീസിൽ പ്രശ്നങ്ങളുണ്ട്; വലിയ മാനസിക വിഷമത്തിലാണ്’: ജീവനൊടുക്കിയ കളക്ട്രേറ്റ് ജീവനക്കാരി ആശാലതയുടെ ശബ്ദസന്ദേശം പുറത്ത്

നിർബന്ധിത സെക്ഷൻ മാറ്റം കാരണം കാസർഗോഡ് കളക്ട്രേറ്റിലെ ജീവനക്കാരിയായ ആശാലത ജീവനൊടുക്കിയ സംഭവം. ആശാലതയുടെ ശബ്ദസന്ദേശം പുറത്ത്. ജൂലൈ 18-ാം തീയതി ഫാമിലി വാട്സ്പ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദസന്ദേശമാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഓഡിയോയിൽ ഓഫീസിൽ പ്രശ്നങ്ങളുണ്ടെന്നും വലിയ മാനസിക വിഷമത്തിലാണെന്നും ആശാലത പറയുന്നുണ്ട്.
സങ്കുചിത താത്പര്യങ്ങൾ കാരണം യുഡിഎഫ് സർക്കാർ നടത്തുന്ന സ്ഥലം മാറ്റങ്ങൾ സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻപോലും നഷ്ടപ്പെടുന്ന ഭീതി ജനകമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. ചികിത്സയിലിരിക്കെ മാനദണ്ഡം ലംഘിച്ച് സ്ഥലംമാറ്റിയ ഹെൽത്ത് ഇൻസ്പെക്ടർ കുഴഞ്ഞു വീണ് മരിക്കുകയും ചെയ്തിരുന്നു.
കേരള ഫിനാൻസ് സെക്രട്ടറിയറ്റ് അസോസിയേഷൻ വാർഷിക സമ്മേളനം ഉദ്‌ഘാടനം ചെയ്യവെ മുഖ്യമന്ത്രി വി ഡി സതീശൻ നടത്തിയ പ്രസംഗത്തിൽ സർക്കാർ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയിരുന്നു. “സ്ഥലംമാറ്റമൊക്കെ ഉണ്ടാകും. റെഡിയായിട്ടിരുന്നാൽ മതി’’ എന്നായിരുന്നു ആഗസ്ത് ആറാം തീയതിയിലുള്ള മുഖ്യമന്ത്രിയുടെ ഭീഷണി. അതിനു ശേഷമാണ് നിർബന്ധിത സെക്ഷൻ മാറ്റവും, നിയമപരമല്ലാത്ത സ്ഥലം മാറ്റങ്ങളും സർക്കാർ ഉദ്യോഗസ്ഥരുടെ ജീവൻ ഹനിച്ചിരിക്കുന്നത്.



