Uncategorized

പ്രശസ്ത കവി കരിമ്പുഴ രാമചന്ദ്രൻ അന്തരിച്ചു

പ്രശസ്ത കവിയും ബാലസാഹിത്യകാരനുമായ കരിമ്പുഴ രാമചന്ദ്രൻ അന്തരിച്ചു. ഇന്നലെ പുല‍‌ർച്ചയോടെയായിരുന്നു അന്ത്യം. കവിത, ബാലസാഹിത്യം, ചലച്ചിത്ര ഗാനരചന എന്നീ മേഖലകളിൽ അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകിയിട്ടുണ്ട്.’വാൽക്കണ്ണാടി’ എന്ന സിനിമയിലെ “നാരായണീയമാം” എന്ന് തുടങ്ങുന്ന പ്രശസ്തമായ ഗാനം അദ്ദേഹം രചിച്ചതാണ്. എം. ജയചന്ദ്രനാണ് ഈ ഗാനത്തിന് സംഗീതം നൽകിയത്.

മുത്തശ്ശിപ്പാട്ടുകൾ, ശ്ലോകക്കച്ചേരി, അപ്പുവും മുത്തശ്ശിയും, അപ്പുവിന്റെ പാട്ടുകൾ, തായമ്പക തുടങ്ങിയവ അദ്ദേഹത്തിന്റെ പ്രധാന രചനകളാണ്.പഴയന്നൂർ പിഷാരത്ത് ഗിരിജയാണ് ഭാര്യ. ശ്രീലക്ഷ്മിയാണ് മകൾ. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഐവർമഠത്ത് നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button