Uncategorized

പൊള്ളുന്ന ചൂടിൽ പൊള്ളിച്ച് ചെറുനാരങ്ങയും; വിലയിൽ ‘ഡബിൾ സെഞ്ചുറി’യും കടന്ന് കുതിപ്പ്

കൊച്ചി: ചൂട് കൂടിയതോടെ ചെറുനാരങ്ങയുടെ വിലയും കൂടുകയാണ്. ഉത്തരേന്ത്യയിലെ കൊടുംചൂടും തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പുമാണ് ചെറുനാരങ്ങ വില വർധിക്കാൻ കാരണം. ആഴ്‌ചകൾക്ക് മുമ്പ് കിലോക്ക് 60 മുതൽ 70 രൂപ വ രെയുണ്ടായിരുന്ന ചെറുനാരങ്ങക്ക് ഇപ്പോൾ കൊച്ചിയിൽ 180 രൂപയാണ് .

ഒരു ചെറുനാരങ്ങക്ക് ഇപ്പോൾ 10 രൂപ മുതൽ 15 രൂപ വരെ നൽകണം. പല ചെറുകിട കച്ചവടക്കാരും ചില്ലറ വിൽപന തന്നെ നിർത്തി. ഈ നില തുടർന്നാൽ ലൈം ജ്യൂസും സോഡ സർബത്തും വിൽപന നിർത്തേണ്ടി വരുമെന്ന് വ്യാപാരികൾ പറയുന്നു. ദിവസങ്ങൾ മുമ്പ് ഒരു കിലോ ചെറുനാരങ്ങ 240 രൂപക്കാണ് വാങ്ങിയത്. കൊടുംചൂടിൽ നാരങ്ങ വാങ്ങാതിരിക്കാനാകില്ല.
ആന്ധ്രാപ്രദേശ്, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും ചെറുനാരങ്ങ എത്തുന്നത്. ഉത്തരേന്ത്യയിലെ കടുത്ത ചൂട് മൂലം ആന്ധ്രയിൽ നിന്നു ചെറുനാരങ്ങ യുപി, മഹാരാഷ്ട്ര, ഡൽഹി എന്നിവിടങ്ങളിലേക്ക് കയറ്റിപോകുകയാണ്. തമിഴ ്നാട്ടിൽ തെരഞ്ഞെടുപ്പായതിനാൽ അവിടെ നിന്നുള്ള വരവും കുറഞ്ഞു.
തമിഴ്നാട്ടിലെ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനാൽ വരും ദിവസങ്ങളിൽ കൂടുതലായി കേരളത്തിലേക്ക് ചെറുനാരങ്ങ എത്തമെന്നാണ് പ്രതീക്ഷ. ഇതോടെ വിലയിലും കുറവുണ്ടാകുമെന്ന് മൊത്ത വ്യാപാരികൾ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button