Uncategorized

എത്തിപ്പെട്ട ക്യാമ്പ് അതാണല്ലോ, സുധാകരന്‍ കൂടുതല്‍ ജീര്‍ണ്ണതയിലേക്ക് പോയേക്കാം: മുഖ്യമന്ത്രി

ആലപ്പുഴ: ജി സുധാകരനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ ജി സുധാകരന്‍ എന്തും പറയുമെന്നും അത് അദ്ദേഹം എത്തിയ ക്യാമ്പിന്റെ പ്രശ്‌നമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആ ക്യാമ്പില്‍ നിന്നും നല്ല പിന്തുണ കിട്ടണമെങ്കില്‍ ആ ക്യാമ്പിന്റെ ആളായി എന്ന് പൂര്‍ണ്ണമായി വരുത്തേണ്ടതുണ്ടല്ലോയെന്നും പരിഹസിച്ചു. പിണറായി വിജയനും എം വി ഗോവിന്ദനും സജി ചെറിയാനും വിജയരാഘവനുമൊക്കെ അമ്പലപ്പുഴയില്‍ മത്സരിട്ട് ജയിക്കാന്‍ തന്റേടുമുണ്ടോയെന്ന് കഴിഞ്ഞ ദിവസം ജി സുധാകരന്‍ ചോദിച്ചിരുന്നു. ഇതിനോടാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

‘നേരത്തെ ഞങ്ങളുടെ കൂട്ടത്തിലായിരുന്നല്ലോ. അന്നൊന്നും നിങ്ങള്‍ കണ്ണൂരില്‍ മത്സരിക്കേണ്ടതില്ല. ഇങ്ങോട്ട് വന്നോളൂ എന്ന് പറഞ്ഞിട്ടില്ല. ഈ പറഞ്ഞയാള്‍ ഇതിനപ്പുറവും പറയും. എത്തിപ്പെട്ട ക്യാമ്പ് അതാണല്ലോ. ആ ക്യാമ്പില്‍ നിന്നും നല്ല പിന്തുണ കിട്ടണമെങ്കില്‍ ആ ക്യാമ്പിന്റെ ആളായി എന്ന് പൂര്‍ണ്ണമായി വരുത്തേണ്ടേ. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ തൊപ്പിയാണല്ലോ തലയില്‍ വെച്ചത്. ഞാന്‍ പഴയ ആളല്ല, പുതിയ ആളാണ് എന്ന് വരുത്തുന്നതിന്റെ ഭാഗമായിട്ടാണ് എല്ലാത്തിനേയും തള്ളിപ്പറയുന്നത്. അതിന്റെ ഭാഗമായിട്ടാണ് വെല്ലുവിളി. ഇനിയും കൂടുതല്‍ ജീര്‍ണ്ണതയിലേക്ക് പോയേക്കാം’, മുഖ്യമന്ത്രി

പുന്നപ്ര-വയലാര്‍ സമരമണ്ണാണ് ആലപ്പുഴ. വലിയ വ്യതിയാനങ്ങള്‍ പലര്‍ക്കും സംഭവിച്ചിട്ടുണ്ട്. ആ ഘട്ടത്തിലും ആലപ്പുഴ പാര്‍ട്ടിക്കൊപ്പം ഉറച്ചുനിന്നു. പാര്‍ട്ടിക്കൂര്‍ വളരെ വലുതാണ്. പാര്‍ട്ടിയെ ചാരിയാണ് സഖാക്കളും ജനങ്ങളും നില്‍ക്കുന്നത്. ഇവിടെ ഒരിടത്തും ഒരുവോട്ടും അവസരവാദികള്‍ക്കായി മാറില്ലയെന്നും മുഖ്യമന്ത്രി ആത്മവിശ്വാസം പങ്കുവെച്ചു.സിപിഐഎമ്മില്‍ നിന്നും 15,000 വോട്ടും ബിജെപിയില്‍ നിന്നും 5,000 വോട്ടും തനിക്ക് കിട്ടുമെന്ന സുധാകരന്റെ അവകാശവാദത്തോടും മുഖ്യമന്ത്രി രൂക്ഷഭാഷയില്‍ പ്രതികരിച്ചു. ഒരു സ്ഥാനാര്‍ത്ഥി ആദ്യമായാണ് തനിക്ക് ഇത്തരത്തില്‍ വോട്ട് കിട്ടുമെന്ന് പറയുന്നത്. ബിജെപിയുടെ കൂടി സ്ഥാനാര്‍ത്ഥിയാവുകയാണ് അദ്ദേഹം. ബിജെപിയുമായി ചര്‍ച്ച നടത്തി കാണുമല്ലോ. തിരിച്ചും ഓഫറുകള്‍ കാണുമല്ലോ. വോട്ട് ബിജെപിയില്‍ നിന്ന് കൂടി വാങ്ങാന്‍ സ്വതന്ത്ര വേഷമാണ് നല്ലതെന്ന് കോണ്‍ഗ്രസിന്റെ അഭിപ്രായമാണോ. അമ്പലപ്പുഴ എല്‍ഡിഎഫ് ജയിച്ചുവരുന്ന മണ്ഡലമാണല്ലോ. എല്‍ഡിഎഫിനെ പരാജയപ്പെടുത്താന്‍ ബിജെപിയെ കൂടി സഹായം സ്വീകരിക്കുകയാണ്. ഇതില്‍പരം ഗതികേട് വരാനില്ല. ഞങ്ങളെ തകര്‍ക്കാനാണ് വ്യാമോഹമെങ്കില്‍ കഴിയില്ല. അമ്പലപ്പുഴ ഇത്തവണയും ജനങ്ങള്‍ക്കൊപ്പം നില്‍ക്കും. സലാം ജയിക്കും.’ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button