Uncategorized

മുസ്‌ലിം യൂത്ത് ലീഗ് അയ്യങ്കുന്ന് പഞ്ചായത്ത് സമ്മേളനം സംഘടിപ്പിച്ചു

ഇരിട്ടി : ‘അനീതിയുടെ കാലത്തിന് യുവതയുടെ തിരുത്ത്’ എന്ന ശീർഷകത്തിൽ മുസ്‌ലിം യൂത്ത് ലീഗ് അയ്യങ്കുന്ന് പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച സമ്മേളനവും സുബൈർ കരിക്കോട്ടക്കരി അനുസ്മരണവും മുസ്‌ലിം യൂത്ത് ലീഗ് കണ്ണൂർ ജില്ലാ പ്രസിഡന്റ് നസീർ നല്ലൂർ ഉദ്‌ഘാടനം നിർവ്വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഫവാസ് പുന്നാട് അനുസ്മരണ പ്രഭാഷണം നടത്തി.

കെ സിറാജ് ന്റെ ആദ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഖത്തർ കെ എം സി സി സംസ്ഥാന ജന. സെക്രട്ടറി അഷ്‌റഫ്‌ ആറളം, ഷുഹൈബ് വെളിയമ്പ്ര, യൂത്ത്ലീഗ് മണ്ഡലം ട്രഷറർ പിസി ഷംനാസ് എന്നിവർ മുഖ്യാതിഥികളായി.

മുസ്‌ലിം ലീഗ് അയ്യങ്കുന്ന് പഞ്ചായത്ത് പ്രസിഡന്റ് മുല്ലപ്പള്ളി മൊയ്തീൻ, ജന സെക്രട്ടറി സി വി മുനീർ, ബഷീർ എളംകുറ്റി , സി എച്ച് നവാസ് , കെ എം ഷമീർ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button