കണ്ണൂര്‍ പൊലിസ് മൈതാനിയില്‍ ഓണം ഫെയര്‍ പത്തിന് തുടങ്ങും

കണ്ണൂർ :ഓണാഘോഷങ്ങളുടെ ഭാഗമായി ഡി.ജെ അമ്യൂസ്മെൻ്റ് സിൻ്റെ നേതൃത്വത്തില്‍ ഓണം ഫെയർ 2025 ന് ആഗസ്‌ത് 10 ന് കണ്ണൂർ പോലീസ് മൈതാനിയില്‍ തുടക്കമാകുമെന്ന് സംഘടകർ കണ്ണൂർ പ്രസ്ക്ലബില്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.
വൈവിധ്യമാർന്ന വിസ്‌മയ ക്കാഴ്‌ചകളാണ് ഇത്തവണ ഓണം ഫെയറിൻ്റെ ഭാഗമായി ഒരുക്കി യിരിക്കുന്നത്. മേയർ മുസ്ലിഹ് മഠത്തില്‍ വൈകുന്നേരം 4ന് ഉദ്ഘാടനം നിർവ്വഹിക്കും.
അമേരിക്കയിലെയും കാനഡയിലേയും നയാഗ്ര വെള്ളച്ചാട്ടം, ചൈന, ദുബായ് എന്നിവിടങ്ങളില്‍ ചരിത്രം സൃഷ്ടിച്ച അപ്രത്യക്ഷമാകുന്ന സർറിയല്‍ വെള്ളച്ചാട്ടം, ഓപ്പണ്‍ ബേർഡ്സ് പാർക്ക് എന്നിവ ഒരുക്കിയിട്ടുണ്ട്. കൂടാതെ കണ്‍സ്യൂമർ സ്റ്റാള്‍, ഫുഡ് കോർട്ട്, അമ്യൂസ്മെന്റ്റ് പാർക്ക് എന്നിവയും ഒരുക്കിയിട്ടുണ്ട്. ആഗസ്‌ത് 10 മുതല്‍ സപ്‌തംബർ 21 വരെയാണ് ഓണം ഫെയർ.സാധാരണ ദിവസങ്ങളില്‍ വൈകുന്നേരം 3 മണി മുതല്‍ രാത്രി 9:30 വരെയും മറ്റ് അവധി ദിവസങ്ങളില്‍ രാവിലെ 11 മണി മുതല്‍ രാത്രി 9:30 വരെയുമാണ് പ്രദർശനം. വാർത്താ സമ്മേളനത്തില്‍ ജനറല്‍ മാനേജർ ബെന്നി, മാനേജർമാരായ വിനോദ് കുമാർ, ജോർജ്ജ് വില്യംസ്, ജിജോ തലശ്ശേരി എന്നിവർ പങ്കെടുത്തു.




