34.4 C
Iritty, IN
November 20, 2024
  • Home
  • Uncategorized
  • ‘എയ്ഞ്ചൽ’ പകുതിവഴിയിൽ ഉപേക്ഷിച്ചു, ഉദയനിധി 25 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഹർജി, കോടതി തളളി
Uncategorized

‘എയ്ഞ്ചൽ’ പകുതിവഴിയിൽ ഉപേക്ഷിച്ചു, ഉദയനിധി 25 കോടി നഷ്ടപരിഹാരം നൽകണമെന്ന് ഹർജി, കോടതി തളളി


ചെന്നൈ: തമിഴ്നാട് ഉപമുഖ്യമന്ത്രിയും സിനിമാ താരവുമായ ഉദയനിധി സ്റ്റാലിന് ആശ്വാസം. അഡ്വാൻസ് വാങ്ങിയ ശേഷം അഭിനയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ‘എയ്ഞ്ചൽ’ സിനിമയുടെ നിർമാതാവ് ആർ.ശരവണൻ നൽകിയ നൽകിയ ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. 25 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു ഹർജി.

2018ൽ സിനിമയിൽ അഭിനയിക്കുന്നതിനായി 30 ലക്ഷം രൂപ ഉദയനിധിക്ക് നൽകിയെന്നും കോവിഡിന് ശേഷംഎംഎൽഎ ആയതോടെ താരം ഒഴിഞ്ഞുമാറിയെന്നുമായിരുന്നു പരാതി. എംഎൽഎ ആയശേഷം താരം മാരി സെൽവരാജിന്റെ ‘മാമന്നൻ’ തന്റെ അവസാന ചിത്രമായി പ്രഖ്യാപിച്ചുവെന്നും തന്റെ സിനിമയിൽ അഭിനയിക്കാൻ തയ്യാറായില്ലെന്നുമാണ് പരാതി. മന്ത്രിയായശേഷം ഉദയനിധി അഭിനയം മതിയാക്കിയിരുന്നു.

Related posts

സുരേഷ് ഗോപി തൃശൂർ ലൂർദ് പള്ളിയിൽ സമർപ്പിച്ച കിരീടത്തിലെ സ്വർണത്തിന്റെ അളവ് പരിശോധിക്കും

Aswathi Kottiyoor

നെയ്യാറ്റിൻകരയിൽ വീട്ടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ വയോധികയുടെ മൃതദേഹം; ദുരൂഹത, അന്വേഷണം തുടങ്ങി

Aswathi Kottiyoor

ആറളം കൃഷിഭവന് സമീപം ജൂൺ 22 മുതൽ ഞാറ്റുവേല ചന്ത

Aswathi Kottiyoor
WordPress Image Lightbox