• Home
  • Uncategorized
  • ആറളം കൃഷിഭവന് സമീപം ജൂൺ 22 മുതൽ ഞാറ്റുവേല ചന്ത
Uncategorized

ആറളം കൃഷിഭവന് സമീപം ജൂൺ 22 മുതൽ ഞാറ്റുവേല ചന്ത

ആറളം കൃഷിഭവന്റെയും ബ്ലോക്ക് തല കാർഷിക സേവന കേന്ദ്രത്തിന്റെയും നേതൃത്വത്തിൽ ആറളം കൃഷിഭവന് സമീപം ഞാറ്റുവേല ചന്ത ആരംഭിച്ചു. തിരുവാതിര ഞാറ്റുവേല കടന്നുപോകുന്ന ജൂൺ 22 മുതൽ ജൂലായ് ആറ് വരെയുള്ള കാലയളവിലാണ് ഞാറ്റുവേല ചന്ത സംഘടിപ്പിക്കുന്നത്. ജൂൺ 22 ന് ആരംഭിച്ച് ജൂൺ 26 വരെ ഞാറ്റുവേല ചന്ത വെളിമാനത്ത് പ്രവർത്തിക്കും.

ഹൈബ്രിഡ്, കുള്ളൻ , കുറ്റ്യാടി ഇനത്തിൽ ഉള്ള തെങ്ങിൻ തൈകൾ, നാടൻ , മൊഹിത് നഗർ, കുള്ളൻ ഇനത്തിൽ പ്പെട്ട കമുകിൻ തൈകൾ, റംബൂട്ടാൻ , മാംഗോസ്റ്റിൻ, അവക്കാഡോ , വിവിധ ഇനം പ്ലാവിൻ തൈകൾ, മാവിൻ തൈകൾ, ചെറി, ടിഷ്യുകൾച്ചർ വാഴ, സപ്പോട്ട, പച്ചക്കറി തൈകൾ, വിത്തുകൾ , കിഴങ്ങുവർഗ്ഗ വിത്തുകൾ, ജൈവ വളങ്ങൾ, കീടനാശിനികൾ, തേക്ക്, ഉരുപ്പ് തൈകൾ, കുരുമുളക് തൈകൾ, സ്യൂഡോമോണസ്, ട്രൈക്കോഡെർമ്മ തുടങ്ങിയവ ഞാറ്റുവേല ചന്തയിൽ ലഭ്യമാണ്.

കണ്ണൂർ ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.പി.രാജേഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വേലായുധൻ മുഖ്യാതിഥിയായിരുന്നു. സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജെസ്സി മോൾ വാഴപ്പള്ളിയിൽ, ജോസ് അന്ത്യാം കുളം വാർഡ് മെമ്പർ ബിന്ദു. യു എസ് . കൃഷി ഓഫീസർ കോകില കെ.ആർ, കൃഷി അസിസ്റ്റന്റ് സി.കെ സുമേഷ്. കാർഷിക സേവന കേന്ദ്രം ഭാരവാഹികളായ ടി.എ ജോസഫ്, അനന്തൻ . പി.കെ തുടങ്ങിയവർ പങ്കെടുത്തു.

Related posts

മദ്യമോ മയക്കുമരുന്നോ? അർധന​ഗ്നനായി ആളുകളെ കടിക്കുന്ന വിദേശി, ചെന്നൈയിൽ നിന്നുള്ള ഞെട്ടിക്കുന്ന വീഡിയോ

Aswathi Kottiyoor

പാലക്കാട് പന്നിക്ക് വെച്ച കെണിയിൽ കുടുങ്ങി 63കാരിക്ക് ദാരുണാന്ത്യം, മൃതദേഹം കണ്ടെത്തിയത് സ്വന്തം തോട്ടത്തിൽ

Aswathi Kottiyoor

കുറ്റിപ്പുറം സംസ്ഥാനത്തെ ഏറ്റവും മികച്ച പോലീസ് സ്റ്റേഷൻ,രാജ്യത്തെ മികച്ച പത്തു പോലീസ് സ്റ്റേഷനുകളിലും ഇടം നേടി

Aswathi Kottiyoor
WordPress Image Lightbox