28 C
Iritty, IN
November 19, 2024
  • Home
  • Uncategorized
  • പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായി കെഎസ്ആർടിസി ബസ്; നവദമ്പതികൾക്ക് ആശംസയർപ്പിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ
Uncategorized

പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായി കെഎസ്ആർടിസി ബസ്; നവദമ്പതികൾക്ക് ആശംസയർപ്പിച്ച് ഗതാഗത മന്ത്രി ഗണേഷ് കുമാർ

തിരുവനന്തപുരം: പ്രണയത്തിനും വിവാഹത്തിനും സാക്ഷിയായി കെഎസ്ആര്‍ടിസി ബസ്സിനെ കൂടെ കൂട്ടിയ നവദമ്പതികൾക്ക് ആശംസയര്‍പ്പിച്ച് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. പ്രണയ യാത്രയ്ക്ക് ഡബിൾ ബെല്ല് അടിച്ച കെഎസ്ആര്‍ടിസി ബസിനെ സാക്ഷിയാക്കി കഴിഞ്ഞ ദിവസമാണ് തിരുവനന്തപുരം മാറനല്ലൂര്‍ സ്വദേശി അമലും അഭിജിതയും വിവാഹിതരായത്. ഇതറിഞ്ഞ മന്ത്രി ഇരുവരേയും ഓഫീസിലേക്ക് വിളിപ്പിക്കുകയായിരുന്നു.

ചീനിവിളയിൽ നിന്ന് കിഴക്കേക്കോട്ടയിലേക്ക് ഓടുന്ന ഒരൊറ്റ ബസ്സാണ് അമലിന്റെയും അഭിജിതയുടെയും പ്രണയത്തിന് തുടക്കം കുറിച്ചത്. നാട്ടുകാരുടെ യാത്രാസൗകര്യത്തിന് ആ ബസിന് റൂട്ട് ഉണ്ടാക്കിയത് അമൽ ബാലുവാണ്. അമൽ ഉൾപ്പെടെ നഗരത്തിലേക്ക് പോകുകയും മടങ്ങി വരികയും ചെയ്യുന്നവർക്ക് ഈ ബസ് റൂട്ട് ഏറെ ഉപകാരപ്രദമായി. പോകപ്പോകെ ഒരു പെൺകുട്ടി അതിൽ യാത്ര ചെയ്ത് തുടങ്ങി. അവളോടുള്ള ഇഷ്ടം വീട്ടിൽ തുറന്ന് പറഞ്ഞ് വിവാഹത്തിലേക്കെത്തി. ചെങ്കൽ ക്ഷേത്രത്തിൽ താലി കെട്ടാൻ പോയപ്പോൾ ബസ്സിനേയും കൂടെ കൂട്ടി, കെഎസ്ആര്‍ടിസി ബസ്സിലെ പ്രണയകഥ വൈറലായതോടെയാണ് ഇരുവരേയും മന്ത്രി വിളിപ്പിച്ചത്.

കെഎസ്ആര്‍ടിസി ലവേഴ്സ് ഫോറം, കെഎസ്ആർടിസി ഫ്രണ്ട്സ്, ഫ്രണ്ട്സ് ഓഫ് കെഎസ്ആര്‍ടിസി, കെഎസ്ആർടിസി പാസഞ്ചേഴ്സ് ഫോറം, തുടങ്ങി നിരവധി ഗ്രൂപ്പുകൾ കൈകാര്യം ചെയ്യുന്നയാളാണ് അമൽ. എല്ലായിടത്ത് നിന്നും അമലിനും അഭിജിതക്കും അഭിനന്ദനപ്രവാഹമാണ്. ആനവണ്ടിയെ സ്നേഹിക്കുന്ന നമ്പദമ്പതികളുടെ ജീവിതവും ദീർഘദൂരം അതിവേഗം കുതിക്കട്ടെ…

Related posts

ദയാവധം തിരഞ്ഞെടുത്ത് 28 -കാരി, നടപ്പിലാക്കുക അടുത്തമാസം, ‘വേദനയില്ലാക്കൊല’യ്‍ക്കെതിരെ വീണ്ടും രൂക്ഷവിമർശനം

Aswathi Kottiyoor

കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 15 ലക്ഷം രൂപ നല്‍കുമെന്ന് കര്‍ണാടക

Aswathi Kottiyoor

ഉപഗ്രഹചിത്രങ്ങളിലില്ലെന്ന പേരിൽ ഇടിച്ചുനിരത്തപ്പെട്ടത് 500ലേറെ വീടുകൾ, കൊടുംതണുപ്പിൽ കിടപ്പാടമില്ലാതെ ഇവർ

Aswathi Kottiyoor
WordPress Image Lightbox