33.3 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ വായ്‌പയെടുക്കുന്നു; മൂന്ന് അന്താരാഷ്ട്ര ബാങ്കുകൾ പണം നൽകും
Uncategorized

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ വായ്‌പയെടുക്കുന്നു; മൂന്ന് അന്താരാഷ്ട്ര ബാങ്കുകൾ പണം നൽകും

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 1.25 ബില്യൺ ഡോളർ (പതിനായിരം കോടിയിലധികം രൂപ) വരെ വായ്പയെടുക്കാൻ പദ്ധതിയിടുന്നതായി റിപ്പോർട്ട്. ഈ വർഷം രാജ്യത്തെ സാമ്പത്തിക മേഖലയിൽ ഡോളർ മൂല്യത്തിലുള്ള ഏറ്റവും ഉയർന്ന വായ്പയാണിത്. ഇക്കഴിഞ്ഞ ജൂലൈയിൽ 750 ദശലക്ഷം ഡോളർ വായ്പയെടുത്ത ബാങ്കാണ് ഇപ്പോൾ വീണ്ടും വിദേശ കറൻസിയിൽ പണം വായ്പയെടുക്കുന്നത്.സിടിബിസി ബാങ്ക്, എച്ച്എസ്ബിസി ഹോൾഡിംഗ്സ് പിഎൽസി, തായ്പേയ് ഫ്യൂബൺ ബാങ്ക് എന്നിവയാണ് ഈ ധനസഹായം അഞ്ച് വർഷത്തേക്ക് ഉറപ്പാക്കുക. 92.5 ബേസിസ് പോയിൻ്റ് പലിശ നിരക്കിലാണ് വായ്പാത്തുക നിശ്ചയിച്ചിരിക്കുന്നത്.

രാജ്യത്തെ ഏറ്റവും പുതിയ ഫിനാൻഷ്യൽ ഹബ്ബായ ഗുജറാത്ത് ഇൻ്റർനാഷണൽ ഫിനാൻസ് ടെക്-സിറ്റിയിലെ ശാഖയിലൂടെയാണ് എസ്ബിഐ വായ്പയെടുക്കുന്നത്. എന്നാൽ വായ്പയെ കുറിച്ച് ബാങ്കിത് വരെ പ്രതികരിച്ചിട്ടില്ല.

Related posts

ലോകം കീഴടക്കാന്‍ ഇന്ത്യന്‍ നിര്‍മിത ഐഫോണ്‍ 16, ചരിത്ര സംഭവം; ദിവസങ്ങള്‍ക്കകം ആഗോള വിപണിയിലെത്തും

Aswathi Kottiyoor

ബസില്‍ നിന്ന് തെറിച്ച് വീണ വിദ്യാർത്ഥികളുടെ ശരീരത്തിലൂടെ ലോറി കയറിയിറങ്ങി; 4 പേര്‍ക്ക് ദാരുണാന്ത്യം

Aswathi Kottiyoor

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ ചിത്രവും; രോഹിതിനെതിരെ കൂടുതൽ പേർ പൊലീസിൽ പരാതി നൽകും

Aswathi Kottiyoor
WordPress Image Lightbox