25.6 C
Iritty, IN
November 14, 2024
  • Home
  • Uncategorized
  • ശബരിമല തീർത്ഥാടർക്ക് ഇനി ‘സ്വാമി ചാറ്റ് ബോട്ട്’ സഹായവും; വിവരങ്ങളെല്ലാം എ‍.ഐ വഴി കിട്ടും, അതും ആറ് ഭാഷകളിൽ
Uncategorized

ശബരിമല തീർത്ഥാടർക്ക് ഇനി ‘സ്വാമി ചാറ്റ് ബോട്ട്’ സഹായവും; വിവരങ്ങളെല്ലാം എ‍.ഐ വഴി കിട്ടും, അതും ആറ് ഭാഷകളിൽ

പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലേക്കുള്ള തീർത്ഥാടന അനുഭവം വർധിപ്പിക്കുന്നതിനായി ജില്ലാ ഭരണകൂടത്തിന്റെ ‘സ്വാമി ചാറ്റ് ബോട്ട്’ വരുന്നു. പുതിയ എ.ഐ അസിസ്റ്റന്റിന്റെ ലോഗോ അനാവരണം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. സ്മാർട്ട് ഫോൺ ഇന്റർഫേസിലൂടെ ആക്സസ് ചെയ്യാവുന്ന സ്വാമി ചാറ്റ് ബോട്ട് ഇംഗ്ലീഷ്,ഹിന്ദി, മലയാളം, തെലുങ്ക്, തമിഴ്, കന്നഡ തുടങ്ങി ആറു ഭാഷകളിൽ സമഗ്ര സേവനം ഉറപ്പ് വരുത്തുമെന്ന് അധികൃതർ അറിയിച്ചു.

നടതുറക്കൽ, പൂജാസമയം തുടങ്ങിയ ക്ഷേത്ര കാര്യങ്ങളും വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും ഭക്തർക്ക് ‘സ്വാമി ചാറ്റ് ബോട്ടിലൂടെ’ ലഭ്യമാകും. പോലീസ്, വനം വകുപ്പ് തുടങ്ങിയ പ്രധാന വിഭാഗങ്ങളുടെ സേവനങ്ങൾ കാര്യക്ഷമമായി നടപ്പാക്കുന്ന സ്വാമി ചാറ്റ് ബോട്ടിലൂടെ അപകട രഹിതവും കൃത്യവുമായ തീർത്ഥാടന അനുഭവം ഭക്തർക്ക് ഉറപ്പ് വരുത്താനാകും.
ആധുനിക ചാറ്റ് ബോട്ട് സംവിധാനത്തിന്റെ പ്രവർത്തനത്തിലൂടെ ശബരിമല യാത്ര കൂടുതൽ സൗകര്യപ്രദവും സുരക്ഷിതവുമാക്കി സേവനങ്ങൾ ഭക്തർക്ക് എത്രയും വേഗം എത്തിക്കാനാവുമെന്ന് ജില്ലാ ഭരണകൂടം വ്യക്തമാക്കി. മുത്തൂറ്റ് ഗ്രൂപ്പിന്റെ സഹകരണത്തോടെയാണ് സംവിധാനം ഒരുക്കിയത്.

Related posts

പിറന്നാളിന് ഓൺലൈനായി വാങ്ങിയ കേക്കിൽ നിന്ന് ഭക്ഷ്യവിഷബാധ; പത്തു വയസുകാരി മരിച്ചു

Aswathi Kottiyoor

പ്രവാസി മലയാളി യുവാവ് ഒമാനിൽ മരിച്ചു

Aswathi Kottiyoor

7 വയസ്സുകാരനെ ചുറ്റിക കൊണ്ടു തലയ്ക്കടിച്ചു കൊന്ന് സഹോദരിയെ പീഡിപ്പിച്ചു; പ്രതിക്ക് വധശിക്ഷ

Aswathi Kottiyoor
WordPress Image Lightbox