22.6 C
Iritty, IN
November 15, 2024
  • Home
  • Uncategorized
  • മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് വരും, ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി
Uncategorized

മല്ലു ഹിന്ദു ഐഎഎസ് ഗ്രൂപ്പ്; ഗോപാലകൃഷ്ണനെതിരെ നടപടിക്ക് വരും, ശുപാർശ ചീഫ് സെക്രട്ടറി മുഖ്യമന്ത്രിക്ക് കൈമാറി

തിരുവനന്തപുരം: മല്ലു ഹിന്ദു ഓഫീസേഴ്സ് വാട്സ്ആപ്പ് ഗ്രൂപ്പുണ്ടാക്കിയ സംഭവത്തില്‍ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപകൃഷ്ണനെതിരെ നടപടിക്ക് ശുപാർശ. ഗോപാലകൃഷ്ണൻ്റെ വിശദീകരണം തൃപ്തികരമല്ല. പൊലീസ് അന്വേഷണ റിപോർട്ട് ഗോപാകൃഷ്ണൻ്റെ വിശദീകരണം തള്ളുന്നതാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. ഉചിതമായ നടപടി വേണമെന്നാണ് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ ശുപാർശ ചെയ്യുന്നത്.

മല്ലു ഹിന്ദു ഓഫീസേഴ്സ് എന്ന പേരിൽ വ്യവസായ വകുപ്പ് ഡയറക്ടർ കെ ഗോപാലകൃഷ്ണൻ അഡ്മിനായി ഗ്രൂപ്പ് ഉണ്ടാക്കിയതും മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റാക്കിയതും സംബന്ധിച്ച വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. ഫോൺ ഹാക്ക് ചെയ്തുവെന്നായിരുന്നു ഗോപാലകൃഷ്ണന്റെ വാദം. എന്നാല്‍, ഇതുവരെ നടന്ന അന്വേഷണത്തിൽ ഹാക്കിംഗ് സ്ഥിരീകരിക്കാനായില്ല. പൊലീസ് ആവശ്യപ്പെട്ട പ്രകാരം മെറ്റ നൽകിയ വിശദീകരണത്തിൽ ഹാക്കിംഗ് സ്ഥിരീകരിച്ചിട്ടില്ല.

ഹിന്ദു ഗ്രൂപ്പിന് പിന്നാലെ ഗോപാലകൃഷ്ണൻ അഡ്മിനായി മുസ്ലീം ഗ്രൂപ്പ് അടുത്ത ദിവസം നിലവിൽ വന്നതിലും ദുരൂഹതയുണ്ട്. ഹാക്കിംഗ് അല്ലെന്ന് ഉറപ്പിച്ചാൽ ഗോപാലകൃഷ്ണനോട് സർക്കാർ വിശദീകരണം തേടും. സ്വന്തം നിലക്ക് ഗ്രൂപ്പ് ഉണ്ടാക്കിയെന്ന് ഉറപ്പിച്ചാൽ അഖിലേന്ത്യാ സർവ്വീസ് ചട്ടങ്ങളുടെ ലംഘനമെന്ന നിലക്ക് കടുത്ത നടപടിയുണ്ടാകും.

Related posts

ഒറ്റപ്പാലത്ത് ലോറിയും കാറും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 7 പേർക്ക് പരുക്ക്

Aswathi Kottiyoor

മുകേഷിനെ സംരക്ഷിച്ച് സിപിഎം; എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് തീരുമാനം

Aswathi Kottiyoor

യുണൈറ്റഡ് മര്‍ച്ചന്റ്സ് ചേംബര്‍ പേരാവൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന പ്രഥമ മിഡ്നൈറ്റ് മാരത്തോണ്‍ ഇന്ന് രാത്രി പേരാവൂരില്‍ നടക്കും.

Aswathi Kottiyoor
WordPress Image Lightbox