23.1 C
Iritty, IN
September 17, 2024
  • Home
  • Uncategorized
  • മുകേഷിനെ സംരക്ഷിച്ച് സിപിഎം; എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് തീരുമാനം
Uncategorized

മുകേഷിനെ സംരക്ഷിച്ച് സിപിഎം; എംഎൽഎ സ്ഥാനം രാജിവെക്കേണ്ടെന്ന് തീരുമാനം


തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പ്രതിയായ എം മുകേഷ് എംഎൽഎയെ സംരക്ഷിച്ച് സിപിഎം. എംഎൽഎ സ്ഥാനം രാജിവെക്കേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സമിതിയിൽ തീരുമാനം. രാജി ആവശ്യം ഉദിക്കുന്നതേയില്ലെന്ന് വ്യക്തമാക്കിയ സിപിഎം ലൈം​ഗികാരോപണത്തിൽ എംഎൽഎ സ്ഥാനം രാജിവെച്ച കീഴ്‍വഴക്കം ഇല്ലെന്നും ചൂണ്ടിക്കാട്ടി.

അതേ സമയം, പരാതി രാഷ്ട്രീയപ്രേരിതമാണെന്നും ബ്ലാക്മെയിലിംഗിന്റെ ഭാഗമാണെന്നുമാണ് മുകേഷിന്റെ വിശദീകരണം. തനിക്കെതിരെ ഉയർന്ന ആരോപണം ശരിയല്ലെന്നും പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നുമാണ് മുകേഷ് മുഖ്യമന്ത്രിയ്ക്ക് നൽകിയ വിശദീകരണം. നടി അയച്ച വാട്സ്അപ്പ് സന്ദേശങ്ങൾ കൈവശം ഉണ്ടെന്നും മുകേഷ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

Related posts

ലോകസഭാ തെരഞ്ഞെടുപ്പ്; തൃശ്ശൂർ ജില്ലയിൽ പോസ്റ്റല്‍ വോട്ടിനുള്ള അപേക്ഷാ തീയതി നീട്ടി

Aswathi Kottiyoor

അപകടങ്ങളൊഴിയാതെ മുതലപ്പൊഴി; ഇന്ന് മാത്രം മറിഞ്ഞത് മൂന്ന് വള്ളങ്ങൾ

Aswathi Kottiyoor

മണിപ്പൂരിനെക്കുറിച്ച് പറഞ്ഞതില്‍ മാറ്റമില്ല; തൃശൂർ അതിരൂപതയ്ക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്; സുരേഷ് ഗോപി

Aswathi Kottiyoor
WordPress Image Lightbox