22.4 C
Iritty, IN
November 16, 2024
  • Home
  • Uncategorized
  • രോഗിക്കെന്ന പേരിൽ ജീപ്പിൽ പണം പിരിവ്; രസീത് ചോദിച്ചതോടെ പരുങ്ങൽ, നാട്ടുകാർ ചോദ്യം ചെയ്തതോടെ മുങ്ങി നാൽവർ സംഘം
Uncategorized

രോഗിക്കെന്ന പേരിൽ ജീപ്പിൽ പണം പിരിവ്; രസീത് ചോദിച്ചതോടെ പരുങ്ങൽ, നാട്ടുകാർ ചോദ്യം ചെയ്തതോടെ മുങ്ങി നാൽവർ സംഘം

മലപ്പുറം: രോഗിക്കെന്ന് പറഞ്ഞ് ജീപ്പിൽ കറങ്ങി നാൽവർ സംഘത്തിന്റെ തട്ടിപ്പ്. കൈപ്പറ്റുന്ന സംഭാവനയ്ക്ക് രശീത് പോലും നൽകാതെയുള്ള പിരിവിൽ നാട്ടുകാർക്ക് സംശയം തോന്നിയതോടെ സംഘം മുങ്ങി. പണപ്പിരിവ് നടത്തിയ നാൽവർ സംഘത്തിന്റെ ഇടപെടലിൽ സംശയം തോന്നിയതോടെയാണ് നാട്ടുകാർ ഇവരെ ചോദ്യം ചെയ്തത്.

മലപ്പുറം തിരുനാവായ പഞ്ചായത്തിലെ കൈത്തക്കര പള്ളി പരിസരത്ത് ബക്കറ്റുമായി വീടുകൾ കയറി പിരിവ് നടത്തിയിരുന്ന സംഘത്തെയാണ് നാട്ടുകാർ സംശയത്തെ തുടർന്ന് ചോദ്യം ചെയ്തത്. സംഘടനക്ക് റജിസ്‌ട്രേഷനുണ്ടോ, പിരിവെടുക്കാൻ റസീപ്റ്റുണ്ടോ എന്നൊക്കെ ചോദിച്ചപ്പോൾ വ്യക്തമായ മറുപടി കിട്ടാത്തതിനാൽ നാട്ടുകാർ കൽപകഞ്ചേരി പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് വരുമെന്ന് അറിഞ്ഞതോടെ സംഘം തടിതപ്പുകയായിരുന്നു.

താനൂരിലെ ഒരു രോഗിക്കെന്നും പറഞ്ഞാണ് ജീപ്പിലെത്തിയ സംഘം പണപ്പിരിവ് നടത്തിയിരുന്നത്. ഈയിടെയായി ഇത്തരം തട്ടിപ്പുസംഘങ്ങൾ തിരുനാവായ, തൃപ്രങ്ങോട് പഞ്ചായത്തുകളിലെ വിവിധ ഭാഗങ്ങളിൽ എത്തുന്നുണ്ടെന്നാണ് പ്രദേശവാസികൾ പറയുന്നത്. പലയിടത്തും ആളുകൾ ചോദ്യം ചെയ്യുമ്പോൾ തിരിച്ചു പോവാറാണ് പതിവെന്ന് നാട്ടുകാർ പറയുന്നത്.

Related posts

4 ദിവസം കേരളത്തിൽ ഇടിമിന്നലോടെ മഴ സാധ്യത, ഇന്ന് 8 ജില്ലകളിൽ മഴ മുന്നറിയിപ്പ്

പാലങ്ങളുടെ അടിയിൽ
പാർക്കും ജിമ്മും വരുന്നു ; നെടുമ്പാശേരിയിലും 
 ആലുവയിലും
 ഫറോക്കിലും പദ്ധതി Read more: https://www.deshabhimani.com/news/kerala/news-kerala-09-10-2023/1122240

Aswathi Kottiyoor

ആലപ്പുഴ ജില്ലയിൽ നാളെ കെഎസ്‍യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചു

Aswathi Kottiyoor
WordPress Image Lightbox