അതേസമയം, ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് വീണ്ടും ചേലക്കരയിലെത്തും. ചെറുതുരുത്തി, ദേശമംഗലം, വരവൂർ എന്നിവിടങ്ങളിലായി മൂന്ന് പൊതുയോഗങ്ങളിൽ മുഖ്യമന്ത്രി സംസാരിക്കും. പാലക്കാട്ടെ സംഭവ വികാസങ്ങളിൽ അടക്കം മുഖ്യമന്ത്രി എന്ത് പറയൂം എന്നതിൽ ഉദ്വേഗമുണ്ട്. യുഡിഎഫ് പ്രചാരണത്തിന് നേതൃത്വം നൽകി കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും മണ്ഡലത്തിൽ തുടരുകയാണ്. ബിജെപി സ്ഥാനാർത്ഥിയുടെ പര്യടനം മുള്ളൂർക്കരയിലാണ്. അതിനിടെ, ചേലക്കര പ്രചാരണത്തിന് മന്ത്രിപ്പടയെ ഇറക്കുകയാണ് ഇടതുമുന്നണി. രണ്ട് ദിവസത്തിനിടെ സംസ്ഥാന മന്ത്രിസഭയിലെ എട്ട് അംഗങ്ങളാണ് ചേലക്കരയില്‍ പ്രചാരണത്തിനെത്തിയത്. കുടുംബയോഗങ്ങള്‍ കേന്ദ്രീകരിച്ചാണ് മന്ത്രിമാരുടെ വോട്ടു തേടല്‍.
- Home
- Uncategorized
- സുരേഷ് ഗോപിയും, സച്ചിൻ പൈലറ്റും ഡികെയും ഇന്ന് വയനാട്ടിൽ; മുഖ്യമന്ത്രി ചേലക്കരയിൽ, മറ്റന്നാൾ കൊട്ടിക്കലാശം