മുംബൈ: ക്രൈം പട്രോൾ എന്ന പരമ്പരയിലൂടെ ശ്രദ്ധേയനായ നടൻ നിതിൻ ചൗഹാൻ മരിച്ച നിലയില്‍. അദ്ദേഹത്തിന് 35 വയസ്സായിരുന്നു. നിതിന്‍ സിംഗ് എന്ന സ്ക്രീന്‍ പേരിലും ഇദ്ദേഹം അറിയപ്പെടുന്നുണ്ട്. സുഹൃത്തും സഹനടനുമായ സുദീപ് സാഹിറാണ് നിതിൻ ചൗഹാൻ മരണം സോഷ്യൽ മീഡിയ പോസ്റ്റിലൂടെ സ്ഥിരീകരിച്ചത്.
പ്രാഥമിക അന്വേഷണത്തിൽ നടന്‍ ആത്മഹത്യ ചെയ്തതാണ് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. ജോലി ലഭിക്കാത്തതിനാൽ നടന്‍ കടുത്ത വിഷാദത്തിലായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പൊലീസ് പറയുന്നത്.
ദിൻദോഷി പോലീസ് പറയുന്നതനുസരിച്ച് നിതിന്‍ ചൗഹാൻ ഭാര്യയ്ക്കും മകൾക്കും ഒപ്പമാണ് താമസിച്ചിരുന്നത്. വ്യാഴാഴ്ച വൈകുന്നേരം നിതിന്‍റെ ഭാര്യയും മകളും പുറത്തുപോയപ്പോൾ കയർ ഉപയോഗിച്ച് സീലിംഗ് ഫാനിൽ നടന്‍ തൂങ്ങി മരിച്ചത് എന്നാണ് പ്രഥമിക അന്വേഷണ റിപ്പോര്‍ട്ട പറയുന്നത്. പൊലീസ് കൂടുതല്‍ അന്വേഷണത്തിലാണ്.
വീട്ടിൽ തിരിച്ചെത്തിയ ഭാര്യ നിതിന്‍ ചൗഹാൻ വാതിൽ തുറക്കാത്തതിനെ തുടർന്ന് അയൽവാസികളുടെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കടന്നപ്പോഴാണ് ചൗഹാനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.
“പ്രാഥമിക അന്വേഷണത്തിൽ, കഴിഞ്ഞ കുറച്ച് വർഷങ്ങളായി ചൗഹാന് ജോലി ലഭിക്കുന്നില്ലെന്നും ഇത് മൂലം വിഷാദാവസ്ഥയിലായിരുന്നുവെന്നും മനസ്സിലാക്കി,” ദിൻദോഷി പോലീസ് സ്റ്റേഷനിലെ സീനിയർ ഇൻസ്പെക്ടർ അജയ് അഫ്ലെ വാര്‍ത്ത ഏജന്‍സിയോട് പറഞ്ഞു. ചൗഹാൻ റിയാലിറ്റി ഷോ ദാദാഗിരി സീസൺ 2 ലും എംടിവി സ്പ്ലിറ്റ്‌സ്‌വില്ലയിലും പങ്കെടുത്തിരുന്നു. തേര മേര ഹൂന്‍ മേ എന്ന സീരിയലിലാണ് അവസാനമായി നിതിന്‍ അഭിനയിച്ചത്. ഇദ്ദേഹത്തിന്‍റെ പല സഹപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയയില്‍ ആദാരാഞ്ജലി അര്‍പ്പിച്ചിട്ടുണ്ട്. ഉത്തര്‍ പ്രദേശിലെ അലിഗഡ് സ്വദേശിയാണ് നിതിന്‍. പത്ത് വര്‍ഷത്തിലേറെയായി മുംബൈയിലാണ് താമസം.