28.6 C
Iritty, IN
November 6, 2024
  • Home
  • Uncategorized
  • ഇന്നും നാളെയും പ്രത്യേക മഴ മുന്നറിയിപ്പില്ല; വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത
Uncategorized

ഇന്നും നാളെയും പ്രത്യേക മഴ മുന്നറിയിപ്പില്ല; വെള്ളിയാഴ്ച മുതൽ മൂന്ന് ദിവസം വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മഴ സാധ്യതാ പ്രവചനം അനുസരിച്ച് ഇന്നും നാളെയും ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. അതേസമയം നവംബർ എട്ട് മുതൽ മൂന്ന് ദിവസം വിവിധ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് അറിയിപ്പ്.

നവംബർ എട്ടിനും ഒൻപതിനും പത്തിനും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

അതേസമയം നവംബർ 6 മുതൽ 10 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറണം. തുറസായ സ്ഥലങ്ങളിൽ തുടരുന്നത് ഇടിമിന്നലേൽക്കാനുള്ള സാധ്യത വർധിപ്പിക്കും. ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തിൽ ജനലും വാതിലും അടച്ചിടണം. വാതിലിനും ജനലിനും അടുത്ത് നിൽക്കരുത്. ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കണം.

Related posts

സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനത്തിന് മെയ് 16 മുതല്‍ അപേക്ഷിക്കാം, ക്ലാസുകൾ ജൂൺ 24ന് ആരംഭിക്കും; വിശദാംശങ്ങളറിയാം

കേന്ദ്രത്തിന്റെ വൻ വീഴ്ചയെന്ന് സത്യപാൽ മാലിക്; പറഞ്ഞതിൽ സത്യമെത്ര?

Aswathi Kottiyoor

തോറ്റത് ഇന്ത്യ, കരഞ്ഞത് രാജ്യം; പക്ഷേ മുടി പോയത് പാവം ഗ്രീഷ്മ ടീച്ചറുടെ, വല്ലാത്ത ഐ‍ഡിയ ആയി പോയി!

Aswathi Kottiyoor
WordPress Image Lightbox