November 5, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് കനത്ത മഴ: ഇടിമിന്നലേറ്റ് ഒരു മരണം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു, പലയിടത്തും വെള്ളം കയറി
Uncategorized

സംസ്ഥാനത്ത് കനത്ത മഴ: ഇടിമിന്നലേറ്റ് ഒരു മരണം; മരങ്ങൾ കടപുഴകി, വീടുകൾ തകർന്നു, പലയിടത്തും വെള്ളം കയറി

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരുന്നു. ഇടിമിന്നലേറ്റ് ആലപ്പുഴയിൽ ഒരാൾ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടത്ത് അങ്കണവാടിയിലും വീടുകളിലും വെള്ളം കയറി. കോഴിക്കോട് ചാത്തമംഗലത്ത് ശക്തമായ കാറ്റിലും മഴയിലും മരംവീണ് വീടുകളും വാഹനങ്ങളും തകർന്നു. ഇവിടെ ഗതാഗതം തടസപ്പെട്ടു. പത്തനംതിട്ടയിലെ മലയോര മേഖലകളിൽ കനത്ത മഴ തുടരുകയാണ്. സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻ്റെ മുന്നറിയിപ്പ്.

ജോലിക്കിടെ ഇടിമിന്നലേറ്റാണ് ഹരിപ്പാട് ആനാരി വലിയ പറമ്പിൽ ശ്യാമള ഉത്തമൻ (58) ആണ് മരിച്ചത്. വീയപുരം സംസ്ഥാന വിത്തുല്പാദന കേന്ദ്രത്തിലെ തൊഴിലാളിയായിരുന്നു ശ്യാമള. എറണാകുളത്തും മഴ തുടരുകയാണ്. തൃക്കാക്കരയിൽ രണ്ട് ഇടങ്ങളിൽ മരങ്ങൾ കടപുഴകി വീണു. കാക്കനാട് പി.ഡബ്ലിയു.ഡി റെസ്റ്റ് ഹൗസിന് സമീപത്തും എൻ.ജി.ഒ ക്വാർട്ടേഴ്സ് കുഴിക്കാല അമ്പലത്തിന് സമീപത്തെയും തണൽ മരങ്ങളാണ് കടപുഴകിയത്. സിവിൽ ലൈൻ റോഡിൽ ഗതാഗതം തടസപ്പെട്ടു. തൃക്കാക്കര ഫയർ സ്റ്റേഷനിലെ റെസ്ക്യു ടീം മരങ്ങൾ മുറിച്ചു മാറ്റുകയാണ്.

കോഴിക്കോട് ചാത്തമംഗലം പഞ്ചായത്തിൽ വ്യാപകമായ നാശനഷ്ടമുണ്ടായി. വെള്ളലശ്ശേരിയിൽ ചെമ്പകശ്ശേരി വിലാസിനിയുടെ വീടിനു മുകളിൽ പനയും മരങ്ങളും വീണ് വീട് പൂർണമായും തകർന്നു. വീട്ടിൽ ഉണ്ടായിരുന്ന ചെമ്പകശ്ശേരി വിലാസിനിക്കും തലക്ക് പരിക്കേറ്റു. ചാത്തമംഗലത്തെ മിക്ക റോഡുകളിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നിരവധി തെങ്ങുകളും മറ്റു മരങ്ങളും വാഴ കൃഷിയും നശിച്ചു. പത്ത് വീടുകൾ ഭാഗികമായും തകർന്നു. ശക്തമായ മഴയിലും കാറ്റിലും കോഴിക്കോട് മുക്കം താത്തൂർ – വെള്ളലശ്ശേരി റോഡിൽ ന്നിർത്തിയിട്ട വാഹനങ്ങളുടെ മുകളിൽ മരം വീണു. മുക്കം ഫയർ ഫോയ്സ് എത്തി മരക്കൊമ്പുകൾ മുറിച്ചു മാറ്റി. കഴക്കൂട്ടം ഉള്ളൂർക്കോണത്താണ് വീടുകളിൽ വെള്ളം കയറിയത്. ഇവിടെയുള്ളവർ ബന്ധുവീടുകളിലേക്ക് മാറി.

Related posts

സ്വർണവിപണി ഉരുകുന്നു; റോക്കറ്റ് കുതിപ്പിൽ വില

Aswathi Kottiyoor

ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിൽ പൂർവ്വ വിദ്യാർത്ഥിസംഗമം സംഘടിപ്പിച്ചു.

Aswathi Kottiyoor

ബന്ധുവിന്റെ കാറിൽ എൽ ബോര്‍ഡ്, വ്യാജ നമ്പര്‍, വനിതാ ഡോക്ടർ വീട്ടമ്മയെ വെടിവച്ചത് 1 വര്‍ഷത്തോളം ആസൂത്രണം നടത്തി

Aswathi Kottiyoor
WordPress Image Lightbox