21.8 C
Iritty, IN
September 11, 2024
  • Home
  • Uncategorized
  • ബന്ധുവിന്റെ കാറിൽ എൽ ബോര്‍ഡ്, വ്യാജ നമ്പര്‍, വനിതാ ഡോക്ടർ വീട്ടമ്മയെ വെടിവച്ചത് 1 വര്‍ഷത്തോളം ആസൂത്രണം നടത്തി
Uncategorized

ബന്ധുവിന്റെ കാറിൽ എൽ ബോര്‍ഡ്, വ്യാജ നമ്പര്‍, വനിതാ ഡോക്ടർ വീട്ടമ്മയെ വെടിവച്ചത് 1 വര്‍ഷത്തോളം ആസൂത്രണം നടത്തി

കൊച്ചി: വീട്ടമ്മയെ വെടിവെച്ച കേസില് പ്രതിയായ വനിതാ ഡോക്ടര്‍ കാറിന്‍റെ വ്യാജ നന്പര് നിര്‍മിച്ച കൊച്ചിയിലെ സ്ഥാപനം പൊലീസ് കണ്ടെത്തി. പാരിപ്പള്ളിയിലെ ക്വാര്ട്ടേഴ്സില് നിന്ന് കണ്ടെടുത്ത എയര് പിസ്റ്റൾ ബാലസ്റ്റിക് പരിശോധനക്ക് അയക്കും. 4 ദിവസത്തെ കസ്റ്റഡി നാളെ അവസാനിക്കിരിക്കെ, ഡോക്ടറെ വിശദമായി ചോദ്യം ചെയ്ത് കൂടുതല് തെളിവുകൾ ശേഖരിക്കുകയാണ് പൊലീസ് സംഘം.

വനിതാ ഡോക്ടര്‍ വീട്ടമ്മയെ വെയ്ക്കാനുള്ള പദ്ധതി ആസൂത്രണം ചെയ്ത് ഒരുവര്‍ഷത്തിലേറെ നീണ്ട ആസൂത്രണത്തിന് ശേഷം. അക്കാലത്ത് കൊച്ചിയില്‍ വൈറ്റിലക്ക് സമീപമുള്ള സ്വകാര്യ ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്തിരുന്നത്. വെടിയെറ്റ ഷിനിയുടെ വീട്ടിൽ പോകാന്‍ സ്വന്തം കാര്‍ ഉപയോഗിക്കാതെ തെരഞ്ഞെടുത്തത് അടുത്ത ബന്ധുവിന്റെ കാര്‍. ഇതിൽ തെറ്റിദ്ധരിപ്പിക്കാൻ ലേണഴ്സ് ലോഗോ ഉപയോഗിച്ചു. ഇതോടൊപ്പമാണ് കാര് നന്പര് വ്യാജമായി തയ്യാറാക്കിയത്.

വെബ്സൈറ്റില് നിന്ന് ലേലം പോയ ഒരു കാറി‍ന്‍റെ നന്പര് എടുത്ത് വൈറ്റിലയിലെ ഒരു കടയില് വെച്ച് നന്പര്‍ പ്ലേറ്റ് തയ്യാറാക്കി. വഞ്ചിയൂര്‍ എസ് ഐ എച്ച് എസ് ഷാനിഫിന്‍റെ നേതൃത്വത്തില് ഡോക്ടറെയും കൊണ്ട് വൈറ്റിലയിലെ ഈ കടയിലെത്തി തെളിവെടുത്തു. ഒരു വര്‍ഷം മുന്പ് നടന്ന സംഭവമായതിനാൽ കടയടുമടക്ക് ഡോക്ടറെ തിരിച്ചറിയാനായില്ലെന്ന് പൊലീസ് പറഞ്ഞു. പാരിപ്പള്ളിയിലെ ക്വാര്‍ട്ടേഴ്സിൽ നിന്ന് വെടിവെക്കാൻ ഉപയോഗിച്ച എയര്‍ പിസ്റ്റളും കണ്ടെടുത്തിട്ടുണ്ട്.

ഫോറന്സിക് വിദഗ്ദര്‍ തോക്കില് നിന്ന് ഡോകടറുടെ വിരലടയാളം ശേഖരിച്ചു. തോക്ക് ബാലിസ്റ്റിക് പരിശോധനക്ക് അയക്കും. ആക്രമണത്തിന്‍റെ ദിവസം ഉപയോഗിച്ച ഡ്രസും കണ്ടെടുത്തു. നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്. ഇന്ന് കൂടി ബാക്കിയിരിക്കെ വിശദമയാി ചോദ്യം ചെയ്ത് കൂടുതൽ തെളിവുകള് ശേഖരിക്കുകയാണ് പൊലീസ്. മൊബൈൽ ഫോണിൽ നിന്നടക്കം ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ.

Related posts

ദമ്പതിമാരെ മരിച്ച നിലയിൽ കണ്ടെത്തി; സമീപത്ത് ആത്മഹത്യാകുറിപ്പ്, രോഗവും സാമ്പത്തിക പ്രതിസന്ധിയുമെന്ന് കുറിപ്പിൽ

Aswathi Kottiyoor

കണ്ണൂർ; കഞ്ചാവ് കേസിൽ പിടികൂടിയ നാല് പ്രതികൾക്ക് പത്തുവർഷം തടവും ഒരു ലക്ഷം രൂപ പിഴയും

Aswathi Kottiyoor

12 ദിവസത്തെ വിദേശ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രിയും സംഘവും തിരിച്ചെത്തി

Aswathi Kottiyoor
WordPress Image Lightbox