27 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • മൂന്ന് ദിവത്തിനിടെ 10 കാട്ടാനകൾ ചെരിഞ്ഞ പ്രദേശത്ത് അക്രമാസക്തരായി മറ്റ് കാട്ടാനകൾ; 65കാരനെ ചവിട്ടിക്കൊന്നു
Uncategorized

മൂന്ന് ദിവത്തിനിടെ 10 കാട്ടാനകൾ ചെരിഞ്ഞ പ്രദേശത്ത് അക്രമാസക്തരായി മറ്റ് കാട്ടാനകൾ; 65കാരനെ ചവിട്ടിക്കൊന്നു

ഭോപ്പാൽ: മൂന്ന് ദിവസത്തിനുള്ളിൽ 10 കാട്ടാനകൾ ചെരിഞ്ഞ മധ്യപ്രദേശിലെ ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിന് (ബിടിആർ) സമീപം കാട്ടാനകളുടെ ആക്രമണം. ബഫർ സോണിന് പുറത്ത് നടന്ന കാട്ടാനകളുടെ ആക്രമണത്തിൽ ഒരു വയോധികൻ മരിച്ചെന്ന് അധികൃതർ അറിയിച്ചു. റാംരതൻ യാദവ് (65) ആണ് മരിച്ചത്.

ദേവ്ര ഗ്രാമത്തിലാണ് സംഭവം നടന്നതെന്ന് ഉമരിയ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ (ഡിഎഫ്ഒ) വിവേക് ​​സിംഗ് പറഞ്ഞു. മൂന്ന് ദിവസത്തിനിടെ 10 ആനകളാണ് ബാന്ധവ്ഗഡ് കടുവാ സങ്കേതത്തിൽ ചെരിഞ്ഞത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച കടുവാ സങ്കേതത്തിന്റെ ഖിതോലി റേഞ്ചിന് കീഴിലുള്ള സങ്കാനിയിലും ബകേലിയിലും നാല് കാട്ടാനകളാണ് ചെരിഞ്ഞത്. സമാനമായ രീതിയിൽ ബുധനാഴ്ചയും നാല് കാട്ടാനകൾ ചെരിഞ്ഞു. വ്യാഴാഴ്ച രണ്ട് കാട്ടാനകൾ കൂടി ചെരിഞ്ഞതോടെ 13 കാട്ടാനകളുണ്ടായിരുന്ന കൂട്ടത്തിൽ ഇനി മൂന്ന് കാട്ടാനകൾ മാത്രമാണ് അവശേഷിക്കുന്നതെന്ന് അധികൃതർ അറിയിച്ചു.

Related posts

ഇന്നും നാളെയും 3 ജില്ലയിൽ ഉഷ്ണതരംഗ സാധ്യത, 12 ജില്ലയിൽ മഞ്ഞ അലർട്ട്; ആശ്വാസം 2 ജില്ലകളിൽ മാത്രം

Aswathi Kottiyoor

*എംഡിഎംഎയുമായി കേളകം സ്വദേശികൾ പിടിയിൽ*

Aswathi Kottiyoor

കായംകുളം സിപിഎമ്മിൽ വീണ്ടും പൊട്ടിത്തെറി, 2 നേതാക്കൾ പാർട്ടി വിട്ടു

Aswathi Kottiyoor
WordPress Image Lightbox