27 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ നിരക്കറിയാം
Uncategorized

സംസ്ഥാനത്ത് സ്വർണവില വീണ്ടും ഇടിഞ്ഞു; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്നും കുറവ്. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിൽ കുറവ് രേഖപ്പെടുത്തുന്നത്. 120 രൂപ കുറഞ്ഞ് 58,960 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിന് വില. 15 രൂപ കുറഞ്ഞ് 7370 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വർണത്തിന് നൽകേണ്ടത്.

കേരളപ്പിറവി ദിനമായ ഇന്നലെ പവന് 560 രൂപയും, ഗ്രാമിന് 70 രൂപയും കുറഞ്ഞിരുന്നു. ഒക്ടോബർ 10ന് രേഖപ്പെടുത്തിയ 56,200 രൂപയാണ് സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.

ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ. ഓരോ വർഷവും ടൺ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയിൽ സംഭവിക്കുന്ന ചെറിയ ചലനങ്ങൾ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയിൽ പ്രതിഫലിക്കും.

അതേസമയം, രാജ്യാന്തര വിപണിയിൽ സ്വർണത്തിന് വില കുറഞ്ഞാൽ ഇന്ത്യയിൽ വില കുറയണമെന്ന് നിർബന്ധമില്ല. രൂപയുടെ മൂല്യം, പ്രാദേശികമായ ആവശ്യകത, ഇറക്കുമതി തീരുവ എന്നീ ഘടകങ്ങൾ ഇന്ത്യയിലെ സ്വർണവില നിശ്ചയിക്കുന്നതിൽ പ്രധാന പങ്കുവഹിക്കും.

Related posts

അരിക്കൊമ്പൻ ചുരുളി വെള്ളച്ചാട്ടത്തിന് സമീപം; മയക്കുവെടിവയ്ക്കാൻ ഒരുക്കം

Aswathi Kottiyoor

കെജ്രിവാളിന് ഹൈക്കോടതിയിൽ തിരിച്ചടി, സിബിഐ മദ്യനയക്കേസിൽ ജാമ്യമില്ല, വിചാരണ കോടതിയെ സമീപിക്കാം

Aswathi Kottiyoor

ലോക ട്രെൻഡിംഗായി തിരുവനന്തപുരം; ഈ സഞ്ചാരികൾ ഏറ്റവും കൂടുതൽ കാണാൻ ആഗ്രഹിക്കുന്ന ലിസ്റ്റിൽ തലസ്ഥാനവും!

Aswathi Kottiyoor
WordPress Image Lightbox