32.6 C
Iritty, IN
November 2, 2024
  • Home
  • Uncategorized
  • ​ഗുരുതര അണുബാധയുള്ള 19കാരിയ്ക്ക് ആംബുലൻസ് ലഭ്യമാക്കിയില്ല; ഡോക്ട‍ർ മോശമായി പെരുമാറിയെന്ന് കുടുംബം
Uncategorized

​ഗുരുതര അണുബാധയുള്ള 19കാരിയ്ക്ക് ആംബുലൻസ് ലഭ്യമാക്കിയില്ല; ഡോക്ട‍ർ മോശമായി പെരുമാറിയെന്ന് കുടുംബം


തൊടുപുഴ: ഗുരുതര അണുബാധയുള്ള പെൺകുട്ടിക്ക് ജില്ലാ ആശുപത്രിയിൽ ആംബുലൻസ് ലഭ്യമാക്കിയില്ലെന്ന് ആരോപണം. കുടയത്തൂരിൽ സ്വദേശിയായ പത്തൊൻപതുകാരിയുടെ ബന്ധുക്കളാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാൽ, ആശുപത്രി അധികൃതർ ആരോപണം നിഷേധിച്ചു.

ഒക്ടോബ‍ർ 30-നാണ് പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഗുരുതര അണുബാധയായതിനാൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് റെഫർ ചെയ്തു. എന്നാൽ, ഇതിനായി ആംബുലൻസ് ലഭ്യമാക്കിയില്ലെന്നാണ് ആരോപണം. നിർധനരായ കുടുംബം ഒടുവിൽ സ്വകാര്യ വാഹനത്തിൽ കോട്ടയം മെഡിക്കൽ കോളേജിലേക്ക് പോകുകയായിരുന്നു. ചികിത്സിച്ച ഡോക്ടർ മോശമായി പെരുമാറിയെന്നും കുട്ടിയുടെ അമ്മ പറഞ്ഞു.

എന്നാൽ, ആംബുലൻസ് സേവനം നിഷേധിച്ചിട്ടില്ലെന്നും പെൺകുട്ടിക്ക് 18 വയസിൽ കൂടുതലായതിനാൽ ഒരു അപേക്ഷ നൽകാൻ നിർദേശിക്കുകയാണ് ചെയ്‌തെന്നും ആശുപത്രി അധികൃതർ അറിയിച്ചു. എന്നാൽ, സ്വകാര്യ വാഹനത്തിൽ പൊയ്‌ക്കോളാമെന്ന് അറിയിച്ച് പെൺകുട്ടിയും ബന്ധുക്കളും കോട്ടയത്തേക്ക് പോകുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ വ്യക്തമാക്കി.

Related posts

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം, ഒഴിവായത് വന്‍ ദുരന്തം

Aswathi Kottiyoor

കോവിഡ്: പ്രതിദിന കേസുകൾ 800 കടന്നു; പുതിയ വകഭേദം സ്ഥിരീകരിച്ചു

Aswathi Kottiyoor

ഒരു മൃതദേഹം സംസ്കരിക്കുന്നതിന് 75000 ! വയനാട് ദുരിതബാധിതർക്ക് നൽകിയതിനെക്കാൾ തുക വൊളണ്ടിയർമാർക്ക്

Aswathi Kottiyoor
WordPress Image Lightbox