23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം, ഒഴിവായത് വന്‍ ദുരന്തം
Uncategorized

തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ തീപിടിത്തം, ഒഴിവായത് വന്‍ ദുരന്തം

ചെന്നൈ: തമിഴ്നാട്ടില്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീപിടിത്തം. സേലത്തുള്ള സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് തീപിടിത്തമുണ്ടായത്. സേലം കുമാരമംഗലം മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലാണ് തീയുയര്‍ന്നത്. രോഗകളെ ഉടൻ തന്നെ പുറത്തേക്ക് മാറ്റിയതിനാൽ ആളപായം ഉണ്ടായില്ല. അഗ്നിശമന സേനയുടെ വിവിധ യൂണിറ്റുകൾ ഏറെ സമയം പണിപ്പെട്ടാണ് തീയണച്ചത്. അടുത്തുള്ള സ്വകാര്യ മെഡിക്കൽ കോളേജിലേക്ക് രോഗികളെ മാറ്റിയെന്നും ചികിത്സയ്ക്ക് തടസ്സമുണ്ടാകില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. ഷോര്‍ട് സര്‍ക്യൂട്ടെന്നാണ് പ്രാഥമിക നിഗമനം.

Related posts

ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ ചെറിയ പെരുന്നാൾ ബുധനാഴ്‌ച

Aswathi Kottiyoor

എം.എൻ വിജയൻ അനുസ്മരണം ബുധനാഴ്ച

Aswathi Kottiyoor

പൊള്ളാച്ചിയിൽ കോളജ് വിദ്യാർഥിനി കുത്തേറ്റു മരിച്ചു; യുവാവും മലയാളിയായ ഭാര്യയും കണ്ണൂരിൽ അറസ്റ്റിൽ

WordPress Image Lightbox