22.5 C
Iritty, IN
November 21, 2024
  • Home
  • Uncategorized
  • സംസ്ഥാന സ്കൂൾ കായിക മേളയിലേക്കുള്ള ദീപശിഖാ പ്രയാണത്തിന് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി
Uncategorized

സംസ്ഥാന സ്കൂൾ കായിക മേളയിലേക്കുള്ള ദീപശിഖാ പ്രയാണത്തിന് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി


കൊട്ടിയൂർ: നവംബർ നാലു മുതൽ എറണാകുളത്ത് നടക്കുന്ന സംസ്ഥാന സ്കൂൾ കായിക മേളയിലേക്കുള്ള ദീപശിഖാ പ്രയാണത്തിന് കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. വൈകിട്ട് നാല് മണിയോടെ സ്കൂൾ അങ്കണത്തിലേക്ക് ആനയിച്ച ദീപശിഖയ്ക്ക് സംസ്ഥാന താരങ്ങളായ അലൻ ജെയിംസ്, അൻവിൻ അജി എന്നിവരുടെ നേതൃത്വത്തിൽ വിവിധ കായിക താരങ്ങളും, സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും, രക്ഷിതാക്കളും, ജനപ്രതിനിധികളും,വിദ്യാഭ്യാസ ഓഫീസർമാരും, അധ്യാപകരും, വിവിധ സംഘടനാ നേതാക്കളും,കായിക പ്രേമികളും , തലക്കാണി യു.പി സ്കൂളിലെ വിദ്യാർത്ഥികളുടെ ബാൻ്റ് മേളത്തിൻ്റെ അകമ്പടിയോടുകൂടി വമ്പിച്ച സ്വീകരണം നൽകി.

കണ്ണൂർ ജില്ലയിലെ അവസാന സ്വീകരണ കേന്ദ്രമായിരുന്നു കൊട്ടിയൂർ ഐ.ജെ.എം ഹയർ സെക്കൻഡറി സ്കൂൾ. സ്കൂൾ അങ്കണത്തിൽ സംഘടിപ്പിച്ച സ്വീകരണത്തിൽ ദീപശിഖയെ അനുഗമിച്ച എ.ഡി.പി.ഐ അബൂബക്കർ, കണ്ണൂർ വിദ്യാഭ്യാസ ജില്ലാ ഓഫീസർ ശകുന്തള, ഡയറ്റ് പ്രിൻസിപ്പാൾ പ്രേമരാജൻ, എസ്.എസ്.കെ ജില്ലാ കോർഡിനേറ്റർ ഇ.റ്റി വിനോദ്, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ കെ.സി. സുധീർ, ഇരിട്ടി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ സി.കെ സത്യൻ , ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം ഓഫീസർ തുളസീദാസ്, ബി.ആർ സി കോർഡിനേറ്റർ അതുല്യ, ബി.ആർ.സി ട്രെയിനർ മുനീർ പി.സി തുടങ്ങിയവർ സംബന്ധിച്ചു. ദീപശിഖാ വയനാട് ജില്ലയ്ക്ക് വേണ്ടി വയനാട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ വി.എ ശശീന്ദ്രവ്യാസ്, മാനന്തവാടി ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ മുരളീധരൻ എന്നിവർ ഏറ്റുവാങ്ങി. സ്വീകരണ ചടങ്ങിൽ കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് റോയ് നമ്പുടാകം, സ്കൂൾ പ്രിൻസിപ്പാൾ തോമസ് എം.യു, ഹെഡ്മാസ്റ്റർ തോമസ് കുരുവിള, പി.റ്റി.എ പ്രസിഡൻ്റ് സാജു മേൽപ്പനംതോട്ടം എന്നിവർ പ്രസംഗിച്ചു. കണ്ണൂർ ജില്ലയിലെ പര്യടനത്തിന് ശേഷം ദീപശിഖ വയനാട് ജില്ലയിലേക്ക് പ്രയാണം ചെയ്തു.

Related posts

അർജുനെ ഇനിയും കണ്ടെത്താനായില്ല, മോശം കാലാവസ്ഥ, ഇന്നത്തെ രക്ഷാപ്രവർത്തനം നിർത്തി

Aswathi Kottiyoor

വിനേഷ് ഫോഗട്ടിന് രാജ്യസഭാംഗത്വം നൽകണമെന്ന് ഭൂപീന്ദർ ഹൂഡ; പിന്നിൽ രാഷ്ട്രീയ പോര്, പ്രതികരണവുമായി അമ്മാവൻ മഹാവീർ

Aswathi Kottiyoor

തേക്കടിയിൽ വനംവകുപ്പ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു ;പ്രദേശത്ത് പ്രഭാത സവാരിയും സൈക്കിൽ സവാരിയും നിരോധിച്ചു

Aswathi Kottiyoor
WordPress Image Lightbox