23.2 C
Iritty, IN
September 9, 2024
  • Home
  • Uncategorized
  • വിനേഷ് ഫോഗട്ടിന് രാജ്യസഭാംഗത്വം നൽകണമെന്ന് ഭൂപീന്ദർ ഹൂഡ; പിന്നിൽ രാഷ്ട്രീയ പോര്, പ്രതികരണവുമായി അമ്മാവൻ മഹാവീർ
Uncategorized

വിനേഷ് ഫോഗട്ടിന് രാജ്യസഭാംഗത്വം നൽകണമെന്ന് ഭൂപീന്ദർ ഹൂഡ; പിന്നിൽ രാഷ്ട്രീയ പോര്, പ്രതികരണവുമായി അമ്മാവൻ മഹാവീർ


ദില്ലി: ഒളിംപിക്സ് ഗുസ്തി ഫൈനലിലെ അയോഗ്യതക്ക് പിന്നാലെ ഗുസ്തി താരം വിനേഷ് ഫോഗട്ടിനെ രാജ്യസഭയിൽ അംഗമാക്കണമെന്ന ആവശ്യവുമായി ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ ഹൂഡ. ഒളിമ്പ്യൻ വിനേഷ് ഫോഗട്ടിനെ കോൺഗ്രസ് രാജ്യസഭയിലേക്ക് അയക്കുമായിരുന്നെന്നും അതിന് കഴിയാത്ത സാഹചര്യത്തിൽ ഹരിയാന സർക്കാർ രാജ്യസഭാം​ഗത്വം നൽകണമെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു.

ഹരിയാനയിൽ നിന്ന് കോൺ​ഗ്രസിന് രാജ്യസഭാം​ഗത്വത്തിലേക്ക് ജയിപ്പിക്കാനുള്ള കരുത്തില്ല. ഇല്ലെങ്കിൽ കോൺ​ഗ്രസ് അവർക്ക് രാജ്യസഭാം​ഗത്വം നൽകുമായിരുന്നു. ഈ സാഹചര്യത്തിൽ ഹരിയാന സർക്കാർ അതിന് മുൻകൈ എടുക്കണമെന്നും ഇത് മറ്റു കായികതാരങ്ങൾക്ക് കരുത്താകുമെന്നും ഭൂപീന്ദർ സിംഗ് ഹൂഡ പറഞ്ഞു. അതിനിടെ, ഭൂപീന്ദർ സിംഗ് ഹൂഡക്കെതിരെ വിമർശനവുമായി വിനേഷ് ഫോ​ഗട്ടിന്‍റെ അമ്മാവൻ മഹാവീർ ഫോഗട്ട് രം​ഗത്തെത്തി. രാഷ്ട്രീയ പോരാണ് പരാമർശത്തിന് പിന്നിലെന്ന് വിനേഷിന്‍റെ അമ്മാവൻ മഹാവീർ ഫോഗട്ട് പറഞ്ഞു.

ഭൂപീന്ദർ ഹൂഡ സർക്കാർ അധികാരത്തിലുണ്ടായിരുന്നപ്പോൾ കോമൺവെൽത്ത് ഗെയ്ംസിൽ മെഡലുകൾ നേടിയ ഗീത ഫോഗട്ടിനും ബബിത ഫോഗട്ടിനും എന്ത് കൊണ്ട് രാജ്യസഭയിൽ അംഗത്വം നൽകിയില്ലെന്ന് മഹാവീർ ഫോഗട്ട് പ്രതികരിച്ചു. ഡിഎസ്പി ആകേണ്ട ഇരുവരേയും ഭൂപീന്ദർ ഹൂഡ സർക്കാർ സബ് എസ്ഐ പോസ്റ്റിലേക്ക് തഴയുകയായിരുന്നു. കോടതി വഴിയാണ് പരിഹാരം കണ്ടതെന്നും മഹാവീർ ഫോഗട്ട് കൂട്ടിച്ചേർത്തു.

Related posts

ബിജെപി നേതാവ് സുശീൽ കുമാർ മോദി അന്തരിച്ചു

Aswathi Kottiyoor

ജീവിതം തുലച്ചത് സിന്തറ്റിക് ലഹരി ‘; ധ്യാൻ ശ്രീനിവാസൻ

Aswathi Kottiyoor

ഇന്ത്യയിലും എത്തുന്നു ഇലക്ട്രിക് എയർ ടാക്സികൾ; സർവീസ് നടത്താൻ 200 ചെറുവിമാനങ്ങൾ

Aswathi Kottiyoor
WordPress Image Lightbox