29.3 C
Iritty, IN
November 1, 2024
  • Home
  • Uncategorized
  • ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം
Uncategorized

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം

ശബരിമല തീര്‍ഥാടകര്‍ക്കുള്ള സ്പോട്ട് ബുക്കിംഗ് ഇത്തവണ മൂന്ന് ഇടത്താവളങ്ങളില്‍ മാത്രം. കഴിഞ്ഞ വര്‍ഷം 6 ഇടത്താവളങ്ങളില്‍ ആയിരുന്നു സ്പോട്ട് ബുക്കിംഗ്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ നാളെ ചേരുന്ന അവലോകന യോഗശേഷം അന്തിമ തീരുമാനമുണ്ടാകും.

കടുത്ത നിയന്ത്രണങ്ങള്‍ക്ക് വിധേയമായി ആയിരിക്കും ഇത്തവണ ശബരിമലയിലെ സ്പോട്ട് ബുക്കിംഗ്. കൂടുതല്‍ ഇടത്താവളങ്ങളില്‍ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. എരുമേലി. പമ്പ, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളിലായിരിക്കും ഇതിനുള്ള സൗകര്യം. പുല്ലുമേട് വഴി എത്തുന്ന തീര്‍ത്ഥാടകര്‍ക്കായാണ് വണ്ടിപ്പെരിയാറില്‍ ക്രമീകരണം ഒരുക്കുന്നത്. സ്പോട്ട് ബുക്കിംഗ് നടത്തുന്നവര്‍ ഫോട്ടോയും തിരിച്ചറിയല്‍ രേഖയും നല്‍കണം. ഇത് സൈറ്റില്‍ രേഖപ്പെടുത്തിയ ശേഷമായിരിക്കും പ്രവേശനം അനുവദിക്കുക.

കഴിഞ്ഞ സീസണില്‍ നിന്ന് വ്യത്യസ്തമായ സ്പോട്ട് ബുക്കിംഗ് വഴിയുള്ള എണ്ണവും പരിമിതപ്പെടുത്തും. നിലവില്‍ 70000 പേര്‍ക്കാണ് വെര്‍ച്വല്‍ ക്യു വഴി പ്രവേശനം. തിരക്ക് നിയന്ത്രിക്കാന്‍ മുന്‍പരിചയമുള്ള പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിക്ക് നിയോഗിക്കും. നാളെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ അവലോകന യോഗം ചേര്‍ന്ന് അന്തിമ തീരുമാനം എടുക്കും.

Related posts

‘സുരക്ഷ മുഖ്യം’: ഇന്ത്യയില്‍ കിട്ടാത്ത 2 കോടിയുടെ ബുള്ളറ്റ് പ്രൂഫ് കാര്‍ ഇറക്കുമതി ചെയ്യാന്‍ സല്‍മാന്‍

Aswathi Kottiyoor

തോന്നുന്ന ഹോട്ടലുകളിൽ കയറില്ല, റെസ്റ്ററന്റുകളുമായി സഹകരിക്കാൻ കെഎസ്ആർടിസി; ദീർഘദൂര ബസുകൾക്ക് ‌പുതിയ സംവിധാനം

Aswathi Kottiyoor

വോട്ടെണ്ണല്‍: മൂന്ന് ജില്ലകളിലെ കേന്ദ്രങ്ങളില്‍ നിരോധനാജ്ഞ

Aswathi Kottiyoor
WordPress Image Lightbox