30.1 C
Iritty, IN
September 15, 2024
  • Home
  • Uncategorized
  • തോന്നുന്ന ഹോട്ടലുകളിൽ കയറില്ല, റെസ്റ്ററന്റുകളുമായി സഹകരിക്കാൻ കെഎസ്ആർടിസി; ദീർഘദൂര ബസുകൾക്ക് ‌പുതിയ സംവിധാനം
Uncategorized

തോന്നുന്ന ഹോട്ടലുകളിൽ കയറില്ല, റെസ്റ്ററന്റുകളുമായി സഹകരിക്കാൻ കെഎസ്ആർടിസി; ദീർഘദൂര ബസുകൾക്ക് ‌പുതിയ സംവിധാനം

തിരുവനന്തപുരം: കെഎസ്ആർടിസി ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി റെസ്റ്റോറന്‍റുകളില്‍ നിന്ന് കോര്‍പ്പറേഷൻ താത്പര്യപത്രം ക്ഷണിച്ചു. സംസ്ഥാനത്തിന്‍റെ റോഡ് കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിക്കുന്ന കെഎസ്ആർടിസി ഉപഭോക്തൃ സംതൃപ്തി മെച്ചപ്പെടുത്തുന്നതിനുള്ള നിരന്തര ശ്രമങ്ങളുടെ ഭാഗമായാണ് ദീർഘദൂര ബസ് സർവീസുകളിൽ യാത്രക്കാർക്കാവശ്യമായ ഭക്ഷണം ലഭ്യമാക്കാൻ തീരുമാനിച്ചിട്ടുള്ളത്. യാത്രക്കാർക്ക് ഭക്ഷണ പാനീയ സേവനങ്ങൾ നൽകുന്നതിനായി പ്രധാന റൂട്ടുകളിൽ സ്ഥിതി ചെയ്യുന്നതും നല്ല രീതിയിൽ പ്രവർത്തിക്കുന്നതും ശുചിത്വവുമുള്ളതുമായ റെസ്റ്റോറന്‍റുകളിൽ നിന്നാണ് കെഎസ്ആർടിസിയുമായി സഹകരിച്ച് പ്രവർത്തിക്കുന്നതിന് താൽപ്പര്യപത്രം ക്ഷണിച്ചിട്ടുള്ളത്

Related posts

പാപനാശത്ത് മുന്നറിയിപ്പുകളെല്ലാം അവഗണിച്ചു; ഒടുവില്‍, ജിഎസ്ഐയെ നോക്കുകുത്തിയാക്കി കുന്നിടിക്കല്‍, വിവാദം

Aswathi Kottiyoor

രാത്രികാലങ്ങളിൽ അപകടങ്ങൾ വർധിച്ചുവരുന്നതായി പോലീസ്

Aswathi Kottiyoor

നവകേരള സദസ് ഇന്ന് കൊല്ലം ജില്ലയിൽ

Aswathi Kottiyoor
WordPress Image Lightbox