അദാലത്തുകളിൽ വലഞ്ഞ് ഉരുൾപൊട്ടൽ ദുരന്തബാധിതർ; ‘മണിക്കൂറുകളുടെ കാത്തുനിൽപ്പ്, യാത്രാകൂലിക്ക് പോലും പണമില്ല’
വയനാട്: തുടർച്ചയായ അദാലത്തുകളിലും വിവരശേഖരണത്തിലും വലഞ്ഞ് ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതർ. മണിക്കൂറുകളാണ് വിവരശേഖരണത്തിനായി പലപ്പോഴും കാത്തു നിൽക്കേണ്ടിവരുന്നത്. യാത്രക്കൂലി നൽകാൻ പോലും കയ്യിൽ പണമില്ലെന്നും ദുരന്തബാധിതർ പറഞ്ഞു. വായ്പ എഴുതി തള്ളണമെന്ന ആവശ്യം നിലനിൽക്കെ