29.4 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • കരുനാഗപ്പള്ളി ലൈംഗികാരോപണം: സിപിഎം നേതൃത്വത്തിനെതിരെ പരാതിക്കാരി; ആരോപണം തള്ളി നഗരസഭാ ചെയർമാൻ
Uncategorized

കരുനാഗപ്പള്ളി ലൈംഗികാരോപണം: സിപിഎം നേതൃത്വത്തിനെതിരെ പരാതിക്കാരി; ആരോപണം തള്ളി നഗരസഭാ ചെയർമാൻ


കൊല്ലം: ലൈംഗികാരോപണ കേസിൽ കരുനാഗപ്പള്ളി നഗരസഭാ ചെയർമാനെതിരെ സിപിഎം നേതൃത്വത്തിന് പരാതി നൽകിയിട്ടും നടപടി ഉണ്ടായില്ലെന്ന് പരാതിക്കാരി. ഭർത്താവിൻ്റെ ചികിത്സയ്ക്ക് സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴാണ് ചെയർമാൻ കോട്ടയിൽ രാജു ലൈംഗിക ചുവയോടെ സംസാരിച്ചത്. ആവശ്യങ്ങൾക്ക് വഴങ്ങാത്തതിൻ്റെ പേരിൽ തന്നെ മാനസികമായി പീഡിപ്പിച്ചു. ഒരു വർഷം മുൻപ് നടന്ന സംഭവം പേടി കാരണമാണ് പുറത്തു പറയാൻ വൈകിയതെന്നും നഗരസഭയിലെ താത്കാലിക ജീവനക്കാരിയായ പരാതിക്കാരി ആരോപിച്ചു.

എന്നാൽ അടിസ്ഥാന രഹിതമായ പരാതിയിലൂടെ തന്നെ വ്യക്തിഹത്യ ചെയ്യാനാണ് പരാതിക്കാരിയുടെ ശ്രമമെന്ന്നഗരസഭാ ചെയർമാൻ കോട്ടയിൽ രാജു വ്യക്തമാക്കി. പൊലീസ് അന്വേഷണം പൂർത്തിയാകുമ്പോൾ നിജസ്ഥിതി വ്യക്തമാകും. താൻ പരാതിക്കാരിയെ ഫോണിൽ പോലും ബന്ധപ്പെട്ടിട്ടില്ല. ജീവനക്കാർ തമ്മിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നുവെന്നും അതിൻ്റെ പേരിലാണ് നിലവിലെ ജോലിയിൽ നിന്നും പരാതിക്കാരിയെ മാറ്റിയതെന്നും രാജു പറഞ്ഞു. പരാതിക്കാരി സഹായം ആവശ്യപ്പെട്ട് തന്നെ സമീപിച്ചിട്ടില്ലെന്നും തൻ്റെ ഓഫീസിൽ വന്നിട്ടില്ലെന്നും രാജു പറയുന്നു. പരാതിക്കാരിക്ക് പിന്നിൽ ആളുണ്ടെന്നും അത് പാർട്ടിക്കാരാണോ എന്ന ചോദ്യത്തിന് അത് പിന്നീട് പറയാമെന്നും രാജു പ്രതികരിച്ചു.

Related posts

കള്ളുഷാപ്പുകളുടെ വിൽപ്പന ലേലം ഇനി ഓൺലൈനില്‍

Aswathi Kottiyoor

ജില്ലാ തല ആശുപത്രിയിൽ നടക്കുന്ന ആദ്യ വൃക്ക മാറ്റി വെക്കൽ ശസ്ത്രക്രിയ; ചരിത്രം കുറിച്ച് എറണാകുളം ജനറൽ ആശുപത്രി

Aswathi Kottiyoor

റാംപ് വോക്കിനിടെ ഇരുമ്പ് തൂണ്‍ തലയില്‍ വീണു; യുവമോഡലിന് ദാരുണാന്ത്യം

Aswathi Kottiyoor
WordPress Image Lightbox