23.9 C
Iritty, IN
October 30, 2024
  • Home
  • Uncategorized
  • ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി
Uncategorized

ലൈംഗികാതിക്രമ കേസ്; ബാലചന്ദ്രമേനോന് ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി


കൊച്ചി: ലൈംഗികാതിക്രമ കേസിൽ നടനും സംവിധായകനുമായ ബാലചന്ദ്രമേനോന് ഹൈക്കോടതി ഇടക്കാല മുൻകൂര്‍ ജാമ്യം അനുവദിച്ചു. നടിയുടെ പരാതിയിൽ പൊലീസെടുത്ത കേസിൽ മുൻകൂര്‍ ജാമ്യം തേടി നടനും സംവിധായകനുമായ ബാലചന്ദ്രമേനോൻ ഹൈക്കോടതിയിൽ നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഉത്തരവ്. കേസ് ഫയൽ സ്വീകരിച്ച കോടതി ഇന്ന് തന്നെ ഹർജി പരിഗണിച്ച് നവംബര്‍ 21വരെ ഇടക്കാല ജാമ്യം അനുവദിച്ച് ഉത്തരവിറക്കുകയായിരുന്നു.

ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിലാണ് മുൻകൂര്‍ ജാമ്യം തേടി ഹൈക്കോടതിയിൽ ഹര്‍ജി നല്‍കിയത്. തന്നെ ഭീഷണിപ്പെടുത്തി പണം തട്ടാനുള്ള ശ്രമമാണ് നടന്നതെന്നാണ് ബാലചന്ദ്രമേനോൻ ഹര്‍ജിയിൽ വാദിച്ചത്. നടിയുടെ പരാതിയിൽ തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസാണ് ബാലചന്ദ്രമേനോനെതിരെ കേസെടുത്തിരിക്കുന്നത്. ഷൂട്ടിംഗ് സെറ്റിൽ വെച്ച് അതിക്രമിച്ചു എന്നാണ് നടിയുടെ പരാതി.

Related posts

നവദമ്പതികൾ സഞ്ചരിച്ച ബൈക്കിൽ കണ്ടെയ്നർ ലോറി ഇടിച്ചു, ഭർത്താവിന് ദാരുണാന്ത്യം, യുവതി ​ഗുരുതരാവസ്ഥയിൽ

Aswathi Kottiyoor

പത്മജയ്ക്ക് പിന്നാലെ പത്മിനിയും; ഇന്ന് ബിജെപി അംഗത്വമെടുക്കും

Aswathi Kottiyoor

കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത, മോശം കാലാവസ്ഥ; മത്സ്യബന്ധനം പാടില്ലെന്ന് അറിയിപ്പ്

Aswathi Kottiyoor
WordPress Image Lightbox