23.3 C
Iritty, IN
July 27, 2024
  • Home
  • Uncategorized
  • കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത, മോശം കാലാവസ്ഥ; മത്സ്യബന്ധനം പാടില്ലെന്ന് അറിയിപ്പ്
Uncategorized

കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിന് സാധ്യത, മോശം കാലാവസ്ഥ; മത്സ്യബന്ധനം പാടില്ലെന്ന് അറിയിപ്പ്


തിരുവനന്തപുരം: ജൂൺ 13 വരെ കേരള – കർണാടക-ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് (ജൂൺ 9) വടക്കൻ ആന്ധ്രാ പ്രദേശ് തീരത്ത് മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ജൂൺ 12 വരെ തെക്കൻ തമിഴ്നാട് തീരം, ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, മധ്യ ബംഗാൾ ഉൾക്കടൽ, തെക്കൻ ബംഗാൾ ഉൾക്കടൽ, വടക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 35 മുതൽ 45 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

ജൂൺ 11നും 12നും മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

Related posts

🔰സോണിയ ഗാന്ധിക്ക് ദേഹാസ്വാസ്ഥ്യം; ദില്ലിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Aswathi Kottiyoor

ബലാത്സംഗത്തിനിരയായ യുവതിയെ ജഡ്ജി പീഡിപ്പിക്കാൻ ശ്രമിച്ചതായി പരാതി

Aswathi Kottiyoor

ഓടിക്കൊണ്ടിരുന്ന ബസ് കത്തി നശിച്ചു, അവസരോചിതമായി ഇടപെടലിലൂടെ അപകടമൊഴിവാക്കി ഡ്രൈവർ

Aswathi Kottiyoor
WordPress Image Lightbox